മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രസ്ന പവിത്രന് . ഊഴമെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരം . പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും സഹോദരിയെ അവതരിപ്പിച്ചായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്.
വിവാഹത്തോടെ അഭിനയരംഗത്തുനിന്നും ഇടവേളയെടുത്ത തരം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഡാലിന് സുകുമാരനെയായിരുന്നു രസ്ന വിവാഹം ചെയ്തത്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്.പ്രണയത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഫേസ്ബുക്കിലെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റിട്ടായിരുന്നു ഡാലിന് രസ്നയുമായി പരിചയത്തിലായത്.പ്രണയവിവാഹമായിരുന്നു രസ്നയുടേത്. ഫേസ്ബുക്ക് ഫ്രണ്ടായിരുന്നു ഡാലിന്.
ആ പരിചയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. അത്ര ആക്ടീവായിരുന്നില്ല ഫേസ്ബുക്കില്‍. അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടയിലായിരുന്നു ഡാലിന്റെ കമന്റ് ശ്രദ്ധിച്ചത്.
എന്റെ ഫോട്ടോയ്ക്ക് കീഴിലായി കമന്റുമായെത്തുകയായിരുന്നു ഡാലിന്.ഡാലിന്റെ കമന്റിന് രസ്ന മറുപടി നല്‍കിയിരുന്നു. അങ്ങനെയാണ് ചാറ്റ് ചെയ്ത് തുടങ്ങിയത്. പിന്നീട് ഫോൺ നമ്പർ കൈമാറുകയായിരുന്നു.
ഇതിന് ശേഷം വിളിച്ച് സംസാരിക്കാന്‍ തുടങ്ങി. രാവിലെ ആറ് മണിക്കൊക്കെ ഞങ്ങളുടെ ഫോൺ വിളി തുടങ്ങുമായിരുന്നു. സംസാരം ചിലപ്പോൾ രണ്ട് രണ്ടര മണിക്കൂറൊക്കെ നീളും.
അങ്ങനെയിരിക്കെയാണ് ചേച്ചി ഇത് ശ്രദ്ധിച്ചത്. അതോടെ ചേച്ചിക്ക് ഡാലിനെ പരിചയപ്പെടുത്തുകയായിരുന്നു.എല്ലാത്തിനേയും പോസിറ്റീവായി സമീപിക്കുന്ന സ്വഭാവമാണ് ഡാലിന്റേത്.
ആദ്യം മുതലേ തന്നെ രസ്നയെ ആകര്‍ഷിച്ചതും ഇക്കാര്യമായിരുന്നു. സംസാരിച്ചപ്പോഴും പോസിറ്റീവ് ഫീലിങ്ങായിരുന്നുയ അധികം ബഹളമോ ഒച്ചപ്പാടോയൊന്നുമില്ലാത്ത മിതഭാഷിയായ ഒരാള്‍.
സുരേഷ് ഗോപിയെ എനിക്കൊരുപാട് ഇഷ്ടമാണ്. ഡാലിനും അദ്ദദേഹത്തിന്റെ ഫാനാണ്. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഡയലോഗുകള്‍ അനുകരിച്ച് ഡാലിന് എന്നെ ചിരിപ്പിക്കാറുണ്ടായിരുന്നുവെന്നും രസ്ന പറയുന്നു.
Rasna Pavithran is a well known actress in Kerala. The actor who got attention through the movie 'Ozha'. The actress was seen playing the sister of Prithviraj and Dulquer Salman