#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
Apr 22, 2024 08:20 PM | By Athira V

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ അഭിനേതാവാണ് സജി ജി നായര്‍. ആലിലത്താലി പോലെ ഹിറ്റായ നിരവധി സീരിയലുകളില്‍ അടക്കം അഭിനയിച്ചിട്ടുള്ള നടന്‍ പെട്ടെന്നൊരു ദിവസം ഈ കരിയര്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. സീരിയലില്‍ ഒരുമിച്ച അഭിനയിക്കവേ നടി ശാലു മേനോനുമായി ഇഷ്ടത്തിലാവുകകയും ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയ താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും ചെയ്തു. അടുത്തിടെ തന്റെ പങ്കാളിയെ കുറിച്ചും കരിയര്‍ ഉപേക്ഷിച്ച് പോവാനുണ്ടായ സാഹചര്യത്തെപ്പറ്റിയും നടന്‍ സംസാരിച്ചിരിക്കുകയാണ്. ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ആള്‍ക്കുവേണ്ടി തന്റെ എല്ലാം ഉപേക്ഷിച്ചെങ്കിലും ഇതിലുടെ തനിക്ക് ലഭിച്ചത് അവഗണന മാത്രമാണെന്നാണ് നടന്‍ പറഞ്ഞത്. 

അഭിനയത്തില്‍ നിന്നും ഞാന്‍ ബ്രേക്ക് എടുത്തത് എന്റെ അഹങ്കാരമാണെന്നാണ് പുറമേ നിന്ന് നോക്കുന്നവര്‍ പറയുക. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളായിരിക്കും അതിന് കാരണം. നമ്മള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയോ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയോ ഒക്കെയായിരിക്കും ഇങ്ങനൊരു ബ്രേക്ക് എടുക്കുന്നത്. ഓരോ വിഷയത്തിന്റെയും പ്രധാന്യമനുസരിച്ച് ഇരിക്കും. 

ഒരു കാലത്ത് ഞാന്‍ പ്രധാന്യം കൊടുത്തത് എന്റെ പങ്കാളിയുടെ കൂടെയുള്ള ജീവിതത്തിനായിരുന്നു. എന്റെ പാര്‍ട്‌നര്‍ക്ക് വേണ്ടിയാണ് ഫീല്‍ഡും എന്റെ നാടും വീടുമൊക്കെ വിട്ട് വന്നത്. കാരണം അവരുടെ കാര്യം മാത്രം നോക്കണമെന്ന് ആവശ്യം പറഞ്ഞപ്പോള്‍ ഞാനത് ശരി വെക്കുകയായിരുന്നു. പക്ഷേ അതിന്റെ ഫലം ഭീകരമായിരുന്നു. കേള്‍ക്കാന്‍ പാടില്ലാത്ത പലതും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

പലതിനോടും ഞാന്‍ പ്രതികരിക്കാറില്ല. പ്രതികരിച്ചാല്‍ നമ്മള്‍ തന്നെ കുറ്റക്കാരനാകും. അതുകൊണ്ട് ഒന്നും മിണ്ടാറില്ല. നല്ലതിന് വേണ്ടിയെന്ന് കരുതി ചെയ്യുന്നതൊക്കെ അവസാനം നമുക്ക് തന്നെ കുഴപ്പമായിട്ടേ വരികയുള്ളു. ജീവിതത്തില്‍ മുഴുവനും സംഭവിച്ചത് അതൊക്കെയാണ്.

നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഏഷ്യാനെറ്റിലെ ആലിലത്താലി എന്ന സീരിയലില്‍ ഞാന്‍ അഭിനയിക്കുന്നത്. അതിലെ നായകനും വില്ലനും ഞാന്‍ തന്നെയാണ്. അങ്ങനെ ഡബിള്‍ ക്യാരക്ടര്‍ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാവുന്നത്. ആ സീരിയല്‍ ഹിറ്റായിരുന്നു. അത്രയും ടോപ്പില്‍ നില്‍ക്കുമ്പോഴാണ് ഒരു പ്രേമത്തില്‍ പെട്ട് പോകുന്നത്. പിന്നീട് ഒന്നുമല്ലാത്ത അവസ്ഥയിലേക്കും എത്തി. അയാള്‍ കുഴപ്പക്കാരനാണെന്ന് പറഞ്ഞ് എല്ലാവരും നമ്മളെ തഴയുകയും മാറ്റി നിര്‍ത്തപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. 

തറവാട് വലുതാണെങ്കിലും ഞാന്‍ സാധാരണയൊരു കുടുംബത്തില്‍ നിന്നും വന്നയാളാണ്. അഭിനയമൊന്നും ഇഷ്ടമില്ലാത്തവരാണ് കുടുംബത്തിലൊക്കെ ഉള്ളവര്‍. അതുകൊണ്ട് മാറ്റി നിര്‍ത്തലുകള്‍ ഉണ്ടായി. എന്റെ ജീവിതത്തില്‍ സ്‌നേഹിച്ചവരാണ് ഏറ്റവും കൂടുതല്‍ വേദന നല്‍കിയത്. വീടും നാടും അഭിനയവുമടക്കം എല്ലാം ആര്‍ക്കുവേണ്ടി ഉപേക്ഷിച്ചോ അവരിപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച് ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്.

ഞാനതിനോടൊന്നും പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്തിട്ടാണ്. സിനിമയിലൊക്കെ കോടതികള്‍ കണ്ടിട്ടുള്ളുവെങ്കിലും ജീവിതത്തിലും അങ്ങനെ നടക്കേണ്ടി വന്നു. പലപ്പോഴും കോടതി വിളിക്കുമ്പോള്‍ അവര്‍ വരില്ല. ഒരു വര്‍ഷത്തോളം ഞാന്‍ കോടതി കയറി ഇറങ്ങി. ശരിക്കും പറഞ്ഞാല്‍ ഒത്തിരി കഷ്ടപ്പെട്ടുവെന്ന് പറയാം. മാത്രമല്ല അവര്‍ക്കെതിരെയുള്ള തെളിവുകളൊക്കെ തന്റെ കൈയ്യില്‍ ഇപ്പോഴും ഉണ്ടെന്നും സജി നായര്‍ പറയുന്നു. 

#sajignair #opens #up #why #he #quit #acting #ex #wife #shalumenon

Next TV

Related Stories
ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

Dec 10, 2025 01:28 PM

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജാസി, ഏത് ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്...

Read More >>
'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

Dec 10, 2025 10:30 AM

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

മിനിസ്ക്രീൻ താരം ഹരിത ജി നായർ, വിവാഹമോചനം , ദാമ്പത്യം അവസാനിപ്പിച്ചു...

Read More >>
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories










News Roundup