---
title: "തമിഴ് കവിതയുടെ 'പൊൻവസന്തം'; വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം"
english_title: "Jnanpith Award to RVairamuthu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347707/jnanpith-award-to-rvairamuthu"
published_at: "2026-03-14T16:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5398f3bbf8_muthu.jpg"
keywords: []
---

# തമിഴ് കവിതയുടെ 'പൊൻവസന്തം'; വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

> **Lead Summary:** ** **ഭാരതത്തിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 2025-ലെ പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. തമിഴ്‌നാട്ടിൽ നിന്നും ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.

## Article Content

** **ഭാരതത്തിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 2025-ലെ പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. തമിഴ്‌നാട്ടിൽ നിന്നും ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.

അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിലും ചലച്ചിത്ര ലോകത്തും സജീവമാണ് വൈരമുത്തു. 7,500-ലധികം ഗാനങ്ങളും നിരവധി കവിതകളും നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഏഴ് തവണ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ഇന്ത്യയിൽ തന്നെ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ കൈവരിച്ച വ്യക്തിയാണ്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കല ശില്പവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/347707/jnanpith-award-to-rvairamuthu)