'ആ വ്യക്തി കാരണം അഭിനയം നിർത്തി, 12-ാം വയസ്സിൽ തുടങ്ങിയ ട്രോമ'; വിവാഹം കഴിക്കാത്തതിന് പിന്നിലെ സത്യം വെളിപ്പെടുത്തി അഭിരാമി സുരേഷ്

'ആ വ്യക്തി കാരണം അഭിനയം നിർത്തി, 12-ാം വയസ്സിൽ തുടങ്ങിയ ട്രോമ'; വിവാഹം കഴിക്കാത്തതിന് പിന്നിലെ സത്യം വെളിപ്പെടുത്തി അഭിരാമി സുരേഷ്
Mar 15, 2026 12:22 PM | By Anusree vc

(moviemax.in) മലയാളികളുടെ പ്രിയ ഗായിക അഭിരാമി സുരേഷ് തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. സഹോദരി അമൃത സുരേഷിന്റെ വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങളും വേർപിരിയലും തന്നെ മാനസികമായി വലിയ രീതിയിൽ ബാധിച്ചുവെന്ന് അഭിരാമി പറഞ്ഞു.

ആ സംഭവങ്ങൾ തനിക്കും വലിയൊരു ട്രോമയാണ് സമ്മാനിച്ചത്. നിലവിൽ തനിക്ക് വലിയ രീതിയിലുള്ള വിശ്വാസക്കുറവ് ഉണ്ടെന്നും, എത്ര നല്ല മനുഷ്യരെ കണ്ടാലും പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും താരം വെളിപ്പെടുത്തി. സഹോദരിയുടെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തന്റെ വിവാഹ തീരുമാനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ അഭിരാമി വ്യക്തമാക്കി.

"ഞാൻ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണങ്ങളിലൊന്ന് ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തന്നെയാണ്. ആ വിവാഹം കാരണം ചേച്ചിക്ക് മാത്രമല്ല എനിക്കും ട്രോമകളുണ്ടായിട്ടുണ്ട്, ഫാമിലി പാക്കേജ് പോലെയായിരുന്നു. എന്റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

അഭിനയമടക്കം എല്ലാം ഞാൻ നിർത്തിയതിന് ആ വ്യക്തിയുമായി നല്ല ബന്ധമുണ്ട്. എനിക്ക് ട്രസ്റ്റ് ഇഷ്യൂസുണ്ട്. എത്ര നല്ല മനുഷ്യരെ കണ്ടാലും എനിക്ക് വിശ്വസിക്കാൻ പറ്റില്ല. അതിന് കാരണവും പന്ത്രണ്ട് വയസിൽ ഞാൻ അനുഭവിച്ച ട്രോമകൾ തന്നെയാണ്." അഭിരാമി പറയുന്നു.

എന്നാൽ താൻ വിവാഹത്തോട് എതിർപ്പുള്ള ആളല്ലെന്നും, എന്നെങ്കിലും ഒരിക്കൽ വിവാഹം കഴിക്കണമെന്നും ആഗ്രഹമുണ്ടെന്നും പറഞ്ഞ അഭിരാമി കല്യാണം എന്നതിനോട് ഭയം മാറി ഇപ്പോൾ ഒരു ഫോബിയ പോലെയാണെന്നും കൂട്ടിച്ചേർത്തു. "ഡിവോഴ്‌സിലേക്ക് പോകുന്നതിനോട് ഒന്നും എനിക്ക് താല്പര്യം ഇല്ല.

കല്യാണം കഴിക്കുകയാണെങ്കിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും, കാരണം എനിക്ക് ആ ബന്ധത്തിൽ എന്തെങ്കിലും പോരായ്മകൾ തോന്നിയാൽ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തികം വേണം. പ്രേമം എനിക്ക് ഉണ്ടായിട്ടുണ്ട് തകർന്നിട്ടുണ്ട് കാരണം ട്രസ്റ്റ് ഇഷ്യൂസാണ്. ഞാൻ കല്യാണത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യും എനിക്ക് അത് വേണ്ട." അഭിരാമി കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.




Abhirami Suresh reveals the truth behind not getting married

Next TV

Related Stories
ഷംന കാസിം വീണ്ടും അമ്മയായി; കുടുംബത്തിലേക്ക് പുതിയ അതിഥിയായി പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് ഷാനിദ്

Mar 14, 2026 02:53 PM

ഷംന കാസിം വീണ്ടും അമ്മയായി; കുടുംബത്തിലേക്ക് പുതിയ അതിഥിയായി പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് ഷാനിദ്

കുടുംബത്തിലേക്ക് പുതിയ അതിഥിയായി പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച്...

Read More >>
Top Stories










News Roundup