പിണറായി സർക്കാരിനെതിരെ അതൃപ്തിയില്ല, പക്ഷേ മാറ്റം വേണോ?; ഡയാന ഹമീദ് മനസ്സ് തുറക്കുന്നു

പിണറായി സർക്കാരിനെതിരെ അതൃപ്തിയില്ല, പക്ഷേ മാറ്റം വേണോ?; ഡയാന ഹമീദ് മനസ്സ് തുറക്കുന്നു
Mar 15, 2026 02:00 PM | By Anusree vc

(moviemax.in) നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് സംസ്ഥാനം കടക്കവെ, തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളുമായി നടി ഡയാന ഹമീദ്. പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ തനിക്ക് വ്യക്തിപരമായി അതൃപ്തിയില്ലെന്ന് പറഞ്ഞ താരം, എന്നാൽ ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സംഭവിക്കട്ടെയെന്നും വ്യക്തമാക്കി.

യുട്യൂബ് ചാനൽ പ്രതിനിധികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, അത് യുഡിഎഫുകാർ പോലും ഇതുവരെ തീരുമാനിച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഡയാനയുടെ രസകരമായ മറുപടി. താരത്തിന്റെ ഈ രാഷ്ട്രീയ നിലപാടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

“എനിക്ക് തോന്നുന്നു അത് അവര്‍ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന്. അത് പാര്‍ട്ടി ആയിരിക്കുമല്ലോ തീരുമാനിക്കുന്നത്. യുവ നേതാക്കള്‍ ആരെങ്കിലും വരട്ടെ എന്നാണ് എന്‍റെ ആഗ്രഹം”, ഡയാന ഹമീദ് പറയുന്നു. വി ഡി സതീശന്‍ നല്ല നേതാവാണോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ശക്തമായ പ്രതികരണങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് മറുപടി.

പിണറായി വിജയനാണോ ഉമ്മന്‍ ചാണ്ടിയാണോ നല്ല നേതാവെന്ന ചോദ്യത്തിന് ഡയാന ഹമീദിന്‍റെ പ്രതികരണം ഇങ്ങനെ- “ജനപ്രിയന്‍ എന്നും ഉമ്മന്‍ ചാണ്ടി സാര്‍ ആണെന്ന് തോന്നുന്നു. നേതാവ് എന്നതിനേക്കാളുപരി അദ്ദേഹത്തോട് വലിയൊരു സ്നേഹം നമുക്ക് ഉണ്ട്. പിണറായി സാറിനെ ഒരു റഫ് ആന്‍ഡ് ടഫ് നേതാവായിട്ടാണ് കാണുന്നത്.

പക്ഷേ ഒരു ശക്തനായ നേതാവ് എന്ന് പറയുന്നത് പിണറായി സാര്‍ ആണ്”, ഡയാന ഹമീദിന്‍റെ പ്രതികരണം. ബിഗ് ബോസ് മുന്‍ താരങ്ങളായ അഖില്‍ മാരാരും റോബിന്‍ രാധാകൃഷ്ണനും ബിജെപിയില്‍ എത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് അവരുടെ വ്യക്തിപരമായ തീരുമാനമല്ലേയെന്ന് മറുചോദ്യം ചോദിക്കുന്നു ഡയാന.

അതേസമയം കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

Content Highlight: No dissatisfaction with Pinarayi's government, but do you want change?; Diana Hameed opens up

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News