---
title: "'ആളുകളെ കൊല്ലാൻ തോന്നും, ചിലപ്പോൾ ഡിപ്രഷൻ'; 40-കളിലെ ഹോർമോൺ മാറ്റങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസ്"
english_title: "Ranjini Haridas on hormonal changes in the 40s"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347827/ranjini-haridas-on-hormonal-changes-in-the-40s"
published_at: "2026-03-15T12:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b65c4413a0d_Ranjini_Haridas_on_hormonal_changes_in_the_40s.jpg"
keywords: []
---

# 'ആളുകളെ കൊല്ലാൻ തോന്നും, ചിലപ്പോൾ ഡിപ്രഷൻ'; 40-കളിലെ ഹോർമോൺ മാറ്റങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസ്

> **Lead Summary:** മലയാളികളുടെ പ്രിയ അവതാരക രഞ്ജിനി ഹരിദാസ് തന്റെ നാൽപ്പതുകളിലെ ജീവിതത്തെയും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം ഈ തുറന്നുപറച്ചിൽ നടത്തിയത്.

## Article Content

മലയാളികളുടെ പ്രിയ അവതാരക രഞ്ജിനി ഹരിദാസ് തന്റെ നാൽപ്പതുകളിലെ ജീവിതത്തെയും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം ഈ തുറന്നുപറച്ചിൽ നടത്തിയത്.

മുപ്പതുകൾ എന്നത് ഒരു ചെറുപ്പത്തിന്റെ ഘട്ടമാണെന്നും എന്നാൽ നാൽപ്പതുകളിലേക്ക് എത്തുമ്പോൾ വലിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമെന്നും രഞ്ജിനി പറയുന്നു. ബയോളോജിക്കലായ ഈ ഘട്ടം ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണെന്നും തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രഞ്ജിനി വ്യക്തമാക്കി. നാൽപ്പതുകളിലെ സ്ത്രീകളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും കുറിച്ചുള്ള രഞ്ജിനിയുടെ ഈ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

> "മുപ്പതൊക്കെ എന്തൊരു ചെറുപ്പമാണെന്നോ. 43 എത്തുമ്പോൾ നല്ല രസമായിരിക്കും. എനിക്ക് ആകെയുള്ള പ്രശ്നം കുറച്ച് ഫിസിക്കൽ പെയിൻ ആണ്. 38-40 ആകുമ്പോൾ ഒരു ഹോർമോണൽ ഷിഫ്റ്റ് വരും. ആൾക്കാരെ കൊല്ലാൻ തോന്നും, ചിലർക്ക് ഡിപ്രഷൻ വരും. ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് നേരത്തെ തന്നെ ജോയിന്റ്സ് വളരെ മോശമാണ്. ആ വേദന കുറേയുണ്ട്. നാൽ‌പതാകുമ്പോൾ റിക്കവറി സമയം കൂടുതലാണ്." രഞ്ജിനി പറയുന്നു.

> "ഞാൻ ഒരുപാട് പാർട്ടി ചെയ്യുന്ന ആളാണ്. അതൊക്കെ കൺ‌ട്രോൾ ചെയ്യണം. ഉറക്കം പ്രധാനമാകും. നേരത്തെ എന്തും കഴിക്കാമായിരുന്നു. ഇപ്പോൾ എന്ത് കഴിക്കുന്നു എന്നതിൽ ശ്രദ്ധ കൊടുക്കണം. പ്രീമെനോപോസിലക്ക് ക‌ടക്കുന്ന ഘട്ടം. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ പിരീയഡ്സ് നിൽക്കുന്ന സമയം. അവിടെയാണ് ഞാൻ. ചൂട് കൂടും. ബീച്ചിൽ പോകാൻ ഇഷ്ടമുള്ളയാളായിരുന്നു ഞാൻ. എന്നാലിപ്പോൾ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് പോകുന്നത്." തന്റെ ചാനലിലെ ഒരു പരിപാടിക്കിടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/347827/ranjini-haridas-on-hormonal-changes-in-the-40s)