---
title: "'ഇനിയൊരു വിവാഹമില്ല, പക്ഷെ ഒരു കൂട്ട് വേണം'; ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ടെന്ന് അമൃത സുരേഷ്"
english_title: "Amrita Suresh says she still feels the trauma of her first marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347794/amrita-suresh-says-she-still-feels-the-trauma-of-her-first-marriage"
published_at: "2026-03-15T10:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b63b8e50853_Amrita_Suresh_says_she_still_feels_the_trauma_of_her_first_marriage.jpg"
keywords: []
---

# 'ഇനിയൊരു വിവാഹമില്ല, പക്ഷെ ഒരു കൂട്ട് വേണം'; ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ടെന്ന് അമൃത സുരേഷ്

> **Lead Summary:** മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ വിവാഹജീവിതത്തെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ അമൃതയുടെ നടൻ ബാലയുമായുള്ള വിവാഹവും തുടർന്നുണ്ടായ വേർപിരിയലും വലിയ ചർച്ചയായിരുന്നു. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

## Article Content

മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ വിവാഹജീവിതത്തെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ അമൃതയുടെ നടൻ ബാലയുമായുള്ള വിവാഹവും തുടർന്നുണ്ടായ വേർപിരിയലും വലിയ ചർച്ചയായിരുന്നു. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

ജീവിതത്തിലെ ഉയർച്ചതാഴ്ചകളെയും വിവാദങ്ങളെയും എങ്ങനെയാണ് നേരിട്ടതെന്നും തന്റെ നിലവിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. അമൃതയുടെ പുതിയ പ്രതികരണം ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ഇനിയൊരു വിവാഹം കഴിക്കാൻ താല്പര്യമില്ലെങ്കിലും ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ടെന്നാണ് അമൃത സുരേഷ് പറയുന്നത്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുള്ളതുകൊണ്ട് വിവാഹം എന്ന ഐഡിയ തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് അമൃത പറയുന്നത്. പതിനൊന്പതാം വയസ്സിൽ വിവാഹം കഴിഞ്ഞത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും അമൃത കൂട്ടിച്ചേർത്തു.

> "നേരത്തെ വിവാഹം കഴിച്ചതുകൊണ്ടുണ്ടായ ​ഗുണം എന്റെ മകൾ ഇപ്പോൾ ടീനേജറാണ് എന്നതാണ്. അവൾ‌ എന്റെയും അഭിയുടേയും സുഹൃത്തിനെപ്പോലെയാണ്. മുംബൈയിൽ നിന്ന് എന്നെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിരുന്നു. അത് അറിഞ്ഞതും അഭി ചോദിച്ചത് മതിയായില്ലേ എന്നായിരുന്നു. പ്രപ്പോസലിന്റെ കാര്യം പാപ്പുവിനോട് പറഞ്ഞപ്പോൾ മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ച് വാ എന്നായിരുന്നു അവളുടെ മറുപടി. വിവാഹം കഴിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പക്ഷെ ഒരു പങ്കാളി വേണമെന്ന് ആ​ഗ്രഹമുണ്ട്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കല്യാണം എന്ന ഐഡിയ എനിക്ക് അക്സപ്റ്റ് ചെയ്യാൻ പറ്റാത്തത്." അമൃത സുരേഷ് പറയുന്നു.

> "പതിനെട്ട് വയസിൽ‌ വിവാഹനിശ്ചയം കഴിഞ്ഞു. പത്തൊമ്പതാം വയസിൽ വിവാഹവും. ആ പ്രായത്തിൽ വിവാഹം കഴി‍ച്ചത് ജോത്സ്യൻ കാരണമാണ്. ആ പ്രായത്തിൽ എന്റെ വിവാഹം നടക്കണമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നുവത്രെ. വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാൻ ആ പ്രായത്തിൽ എത്തിയതിന് ചില കാരണങ്ങളുണ്ട്. ആശ്രമവും മറ്റും ചുറ്റിപറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു എന്റേത്. ഐഡിയ സ്റ്റാർ സിങറിൽ വന്നശേഷമാണ് കൂടുതൽ ആളുകളെ കണ്ടതും പരിചയപ്പെട്ടതും എക്സ്പ്ലോർ ചെയ്ത് തുടങ്ങിയതും. അതുകൊണ്ട് തന്നെ ആരെങ്കിലും ചെറുതായി സ്നേഹം കാണിച്ചാൽ പോലും അതിൽ വീണുപോകും." അമൃത സുരേഷ് കൂട്ടിച്ചേർത്തു.

ലവ് ബോംബിങ് തന്റെ പ്രണയത്തിന്റെ കാര്യത്തിൽ വലിയൊരു ഫാക്ടറായിരുന്നുവെന്നും ഞാൻ സം​ഗീതത്തെ സ്നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും കരിയറുമായി കൂട്ടിച്ചേർത്തും ഒരുപാട് പ്രോമിസുകൾ ആ ലവ് ബോംബിങിനൊപ്പം ഉണ്ടായിരുന്നുവെന്നും പറഞ്ഞ അമൃത, ഒരുപാട് സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സ്വപ്നങ്ങളും ഞാൻ കണ്ടുവെന്നും കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അമൃതയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/347794/amrita-suresh-says-she-still-feels-the-trauma-of-her-first-marriage)