---
title: "'നരേന്ദ്ര മോദിയെ എനിക്ക് വലിയ ഇഷ്ടമാണ്, അന്ന് തിരുവനന്തപുരത്ത് വന്നപ്പോൾ കാണാൻ പറ്റിയില്ല, ആ പൂതി ബാക്കിയുണ്ട്'; മോദിയെ കാണാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് അനുമോൾ"
english_title: "Anumol openly expresses his desire to meet Modi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347006/anumol-openly-expresses-his-desire-to-meet-modi"
published_at: "2026-03-11T12:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b111356f790_Anumol_openly_expresses_his_desire_to_meet_Modi.jpg"
keywords: []
---

# 'നരേന്ദ്ര മോദിയെ എനിക്ക് വലിയ ഇഷ്ടമാണ്, അന്ന് തിരുവനന്തപുരത്ത് വന്നപ്പോൾ കാണാൻ പറ്റിയില്ല, ആ പൂതി ബാക്കിയുണ്ട്'; മോദിയെ കാണാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് അനുമോൾ

> **Lead Summary:** ബിഗ് ബോസ് മലയാളം സീസൺ 7 ടൈറ്റിൽ വിന്നർ അനുമോൾ രാഷ്ട്രീയ നിലപാടുകളിലും തന്റെ ഇഷ്ടങ്ങളിലും വ്യക്തത വരുത്തി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ താല്പര്യമാണെന്നും ജീവിതത്തിൽ എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അനുമോൾ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

## Article Content

ബിഗ് ബോസ് മലയാളം സീസൺ 7 ടൈറ്റിൽ വിന്നർ അനുമോൾ രാഷ്ട്രീയ നിലപാടുകളിലും തന്റെ ഇഷ്ടങ്ങളിലും വ്യക്തത വരുത്തി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ താല്പര്യമാണെന്നും ജീവിതത്തിൽ എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അനുമോൾ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

ബിജെപി നേതാക്കളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്ന് അനുമോൾ വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങൾ ചെയ്യുന്നവരെ താൻ എന്നും ബഹുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ബിഗ് ബോസ് വിജയത്തിന് പിന്നാലെ നിരവധി വിവാദങ്ങളിൽ അകപ്പെട്ട അനുമോൾ, തന്റെ വ്യക്തിപരമായ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

> "ബിജെപിയിൽ എനിക്ക് ഒരുപാട് പേരെ ഇഷ്ടമാണ്. സുരേഷ് ഗോപി സാറിനെ ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ കാണണമെന്നുണ്ട്. അന്ന് തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പറ്റിയില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും എനിക്ക് സാറിനെ കാണണമെന്ന് ആഗ്രഹമുണ്ട്. പിന്നെ കൃഷ്ണകുമാര്‍ സാര്‍. നമ്മുടെ ദിയ കൃഷ്ണയുടേ ഒക്കെ അച്ഛന്‍. പിന്നെ ഉണ്ണി മുകുന്ദന്‍, അഖില്‍ മാരാര്‍, വിവേക് ഗോപന്‍ ഇവരൊക്കെ ബിജെപിക്കാരാണ്. ആരെന്ത് ചെയ്താലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുക, നല്ലത് ചെയ്യുക, സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യണം എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ. സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്നവരാണ് ഇവരെല്ലാവരും. അവരെ ഞാന്‍ ബഹുമാനിക്കുന്നു. നല്ലത് ചെയ്യുന്നവരെ ഞാന്‍ ബഹുമാനിക്കുന്നു. അത്രയേ ഉള്ളൂ. നമ്മുടെ മേയറെയും ഇഷ്ടമാണ്", എന്നായിരുന്നു അനുമോളുടെ വാക്കുകൾ.

> മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് അനുമോൾ പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിരുന്നു. "ഉള്ളകാര്യം പറയാലോ, പിണറായി സാർ നല്ലതാണ്. സാറിനെ ഇഷ്ടപ്പെടാത്ത ആൾക്കാർ കാണുമായിരിക്കും. ഇഷ്ടപ്പെടുന്നവരും കാണും. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ? ഞാൻ ഇഷ്ടപ്പെടുന്നപോലെ നിങ്ങൾ ഇഷ്ടപ്പെടണം എന്നില്ലല്ലോ", എന്നായിരുന്നു അനുമോൾ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347006/anumol-openly-expresses-his-desire-to-meet-modi)