മഞ്ജു പത്രോസിന്റെ 'വട' പ്രയോഗം കൊണ്ടു; മറുപടിയുമായി രേണു സുധി രംഗത്ത്

മഞ്ജു പത്രോസിന്റെ 'വട' പ്രയോഗം കൊണ്ടു; മറുപടിയുമായി രേണു സുധി രംഗത്ത്
2026-03-11T14:16:00 | By Anusree vc

(https://moviemax.in/) വനിതാ ദിനത്തോടനുബന്ധിച്ച് നടി മഞ്ജു പത്രോസ് നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി രേണു സുധി രംഗത്ത്. സെലിബ്രിറ്റികൾ അഭിമുഖങ്ങളിൽ 'ഡബിൾ മീനിങ്' സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ആത്മാഭിമാനം പണയപ്പെടുത്തി ചിരിക്കരുതെന്നും മഞ്ജു പത്രോസ് വീഡിയോയിലൂടെ തുറന്നടിച്ചിരുന്നു. പ്രത്യേകിച്ച്, ഒരു യൂട്യൂബർ 'വട കഴിച്ചോ' എന്ന് ചോദിച്ചപ്പോൾ ഒരു താരം അത് ആസ്വദിച്ച് മറുപടി നൽകിയത് തന്നെ സങ്കടപ്പെടുത്തിയെന്ന് മഞ്ജു പറഞ്ഞിരുന്നു. ഇത് രേണു സുധിയെ ലക്ഷ്യം വെച്ചാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് താരം നിലപാട് വ്യക്തമാക്കുന്നത്.

തന്റെ അഭിമുഖങ്ങളിലെ ശൈലിയെയും പ്രതികരണങ്ങളെയും കുറിച്ചുള്ള വിമർശനങ്ങൾ നിലനിൽക്കെ, മഞ്ജുവിന്റെ വാക്കുകളോട് ആദ്യമായി രേണു പ്രതികരിക്കുന്നത് സിനിമാ-സീരിയൽ ലോകത്ത് വലിയ വാർത്തയായിട്ടുണ്ട്. മഞ്ജു പത്രോസ് ഉയർത്തിയ 'ആത്മാഭിമാന' ചോദ്യത്തിന് രേണു നൽകിയ മറുപടി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇതോടെ സോഷ്യൽ മീഡിയയിൽ ഇരു താരങ്ങളുടെയും ആരാധകർ ചേരിതിരിഞ്ഞ് വാക്പോര് ആരംഭിച്ചു കഴിഞ്ഞു.

'ആ വീഡിയോയിൽ എന്‍റെ പേരൊന്നും അവര്‍ പറയുന്നില്ല. പക്ഷേ മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം വട കഴിച്ചിട്ടുണ്ടോ എന്ന് യൂട്യൂബേഴ്സ് ചോദിച്ചത് എന്നോട് തന്നെയാണ്. എന്‍റെ കമന്‍റ് ബോക്സില്‍ പലപ്പോഴും വട എന്നുള്ള കമന്‍റ് വരാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഇഡ്ഡലിയോ മറ്റോ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ വട കഴിച്ചോ എന്ന് യൂട്യൂബേഴ്സ് ചോദിച്ചു. അന്ന് അവിടെ വട ഉണ്ടായിരുന്നു. എനിക്ക് അത് തമാശയായാണ് തോന്നിയത്. ഞാന്‍ പൊതുവേ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. പിന്നെ ഡബിള്‍ മീനിങ്ങ് ആയിട്ടൊന്നും എനിക്ക് തോന്നിയില്ല. എനിക്ക് ഇങ്ങനെ രസകരമായിട്ടുള്ള തമാശകള്‍ കേള്‍ക്കുമ്പോള്‍ അതേ രീതിയിലുള്ള ഉത്തരം അന്നേരം തന്നെ കൊടുക്കാനാണ് തോന്നുന്നത്. പിന്നെ യൂട്യൂബേഴ്സ് പലരും എന്‍റെ സുഹൃത്തുക്കളാണ്. അത്തരം ഒരു സ്പേസില്‍ നിന്നു കൊണ്ടാണ് ഈ തമാശകള്‍ വരുന്നത്. അതില്‍ ഞാന്‍ പൊട്ടിത്തെറിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്ന പോലെ ഞാന്‍ പെരുമാറുകയുള്ളൂ. എനിക്ക് മറ്റൊരാളെ പോലെ ചിന്തിക്കാനോ സംസാരിക്കാനോ കഴിയില്ല'- രേണു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

'മഞ്ജു പത്രോസിനെ പോലെ തന്നെ എല്ലാവരും പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവർത്തക എന്നതിനപ്പറും എനിക്ക് അവരെ വ്യക്തിപരമായി അറിയില്ല. ഞാന്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളോ അവരുടെ വസ്ത്രധാരണത്തെ കുറിച്ചോ ടാറ്റൂ കുത്തിയ വീഡിയോ പങ്കുവച്ചതിനെ കുറിച്ചോ നൃത്തത്തെ കുറിച്ചോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ വ്യക്തി സ്വന്തന്ത്ര്യത്തില്‍ ഞാന്‍ ഇടപ്പെടാറില്ല. പിന്നെ എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സ്ത്രീകളാണ്. അത് എന്‍റെ കമന്‍റ് ബോക്സ് നോക്കിയാലും നിങ്ങള്‍ക്ക് മനസിലാകും. രേണു ഇത്രയും സെലിബ്രിറ്റി ആയതിന്‍റെ അസൂയ കൊണ്ടാകും പലര്‍ക്കും എന്നെ ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്. ഇവരുടെയൊക്കെ വാക്കും കേട്ട് ഞാന്‍ ഒരു മൂലയ്ക്ക് കയറി ഇരുന്നിരുന്നെങ്കിൽ എനിക്ക് ചിലവിന് പൈസ ഇവര്‍ കൊണ്ടു തരുമായിരുന്നോ? ഞാന്‍ എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ പൈസ് ഉണ്ടാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷൻ തുടങ്ങാനുള്ള പ്ലാനിലാണ്. വെറുതേ ഇരുന്നാല്‍ ഇതു പോലെ ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ പറ്റുമോ? ഞാന്‍ കൂടുതലും സ്ത്രീകളുടെ ഷോപ്പുകളാണ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്. സ്ത്രീ സംരംഭകരെയാണ് ഞാന്‍ സപ്പോർട്ട് ചെയ്യുന്നതും. അഭിമാനത്തോടെ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ഭാവിയില്‍ എന്തെങ്കിലും ബിസിനസ് തുടങ്ങാനും ആഗ്രഹമുണ്ട്'- രേണു കൂട്ടിച്ചേര്‍ത്തു.

Content Highlight: Renu Sudhi comes forward with a reply

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup