---
title: "പേരിന്റെ രഹസ്യം തേടി മീനാക്ഷി; കുട്ടിക്കാലത്തെ വിചിത്രമായ പേരിനെക്കുറിച്ച് വാസവൻ പറഞ്ഞത്..., വൈറലായി അഭിമുഖം"
english_title: "Minister VNVasavan, MeenakshiAnoop, interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347774/minister-vnvasavan-meenakshianoop-interview-goes-viral"
published_at: "2026-03-15T07:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b619095b63e_vasavan.jpg"
keywords: []
---

# പേരിന്റെ രഹസ്യം തേടി മീനാക്ഷി; കുട്ടിക്കാലത്തെ വിചിത്രമായ പേരിനെക്കുറിച്ച് വാസവൻ പറഞ്ഞത്..., വൈറലായി അഭിമുഖം

> **Lead Summary:** ** **തന്റെ പേരിന്റെ കൗതുകത്തെക്കുറിച്ച് ചോദിച്ച ബാലതാരം മീനാക്ഷി അനൂപിന് രസകരമായ മറുപടി നൽകി മന്ത്രി വി.എൻ. വാസവൻ. പൊതുവെ കേട്ടുപരിചയമില്ലാത്ത 'വാസവൻ' എന്ന പേരിനെക്കുറിച്ചായിരുന്നു മീനാക്ഷിയുടെ സംശയം.

## Article Content

** **തന്റെ പേരിന്റെ കൗതുകത്തെക്കുറിച്ച് ചോദിച്ച ബാലതാരം മീനാക്ഷി അനൂപിന് രസകരമായ മറുപടി നൽകി മന്ത്രി വി.എൻ. വാസവൻ. പൊതുവെ കേട്ടുപരിചയമില്ലാത്ത 'വാസവൻ' എന്ന പേരിനെക്കുറിച്ചായിരുന്നു മീനാക്ഷിയുടെ സംശയം.

പണ്ടുകാലത്ത് അധികം ആരും കേട്ടിട്ടില്ലാത്ത ഇത്തരമൊരു 'വെറൈറ്റി' പേര് എങ്ങനെ വന്നുവെന്നും, കുട്ടിക്കാലത്ത് ആരെങ്കിലും ഈ പേര് എടുത്തു പറഞ്ഞ് കളിയാക്കിയിട്ടുണ്ടോ എന്നും തമാശരൂപേണ മീനാക്ഷി ചോദിച്ചു.

അത് താൻ ഓർമ്മ വെക്കുന്നതിനു മുമ്പ് ഇട്ട പേരാണെന്നും. സ്വാഭാവികമായിട്ടും തന്റെ അച്ഛനും അമ്മയുമാണ് ആ പേര് ഇട്ടിട്ടുള്ളത്. അവർ വിശ്വാസികളായിരുന്നു എന്ന് തോന്നുന്നു, വാസവൻ എന്ന പേരിന്റെ അർത്ഥം ദേവേന്ദ്രൻ എന്നാണ്, അങ്ങനെ ആയിരിക്കണം അവർ ഈ പേരിട്ടതെന്ന് മന്ത്രിയുടെ മറുപടി.

എന്നാൽ ഈ പേര് ഇഷ്ടമാണോ എന്നായി മീനാക്ഷിയുടെ അടുത്ത ചോദ്യം. അത് പേര് ഏതായിരുന്നാലും നമുക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ അത് സ്വാഭാവികമായിട്ട് നമ്മൾ ആസ്വദിക്കുമല്ലോ എന്ന ഉത്തരവും മന്ത്രി ചെറു പുഞ്ചിരിയോടെ നൽകി.

### Related Links & Sources
- [Original Story Source](https://moviemax.in/news/347774/minister-vnvasavan-meenakshianoop-interview-goes-viral)