#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ
Apr 25, 2024 01:27 PM | By Athira V

വിമാനങ്ങളിൽ നിന്നുള്ള പലതരം വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. അതിൽ യാത്രക്കാരായുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാകാം. മനോഹരമായ ചില നിമിഷങ്ങളുണ്ടാകാം. അങ്ങനെ പലതും ഉണ്ടാവാം. എന്നാൽ, എല്ലാത്തിൽ നിന്നും മനോഹരമായത് എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ LOT Polish Airlines തങ്ങളുടെ ഫേസ്‍ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. 

വിമാനത്തിന്റെ പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്റായ തന്റെ കാമുകിയോട് വിവാഹാഭ്യാർത്ഥന നടത്തുന്ന വൈകാരിക ദൃശ്യങ്ങളാണ് അത്. ക്യാപ്റ്റൻ കോൺറാഡ് ഹാങ്കാണ് തന്റെ കാമുകിയോട് നിറയെ യാത്രക്കാരെ സാക്ഷിയാക്കി തന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിച്ചത്.

വീഡിയോയിൽ ക്യാപ്റ്റൻ കോക്പിറ്റിൽ നിന്നും ഇറങ്ങി വരുന്നതും പിഎ സിസ്റ്റം വഴി സ്വയം പരിചയപ്പെടുത്തുന്നതും കാണാം. പിന്നീട് അദ്ദേഹം തന്റെ പ്രണയകഥ പറയുകയാണ്. വളരെ വൈകാരികമായിട്ടാണ് അയാൾ സംസാരിക്കുന്നത്. 'ഇന്നത്തെ ഈ വിമാനത്തിൽ വളരെ പ്രത്യേകതയുള്ള ഒരു വ്യക്തിയുണ്ട്, അവൾ ഇതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് തനിക്കറിയാം.

https://www.facebook.com/watch/?v=448166111200814

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം പറയുന്നത്. 'നീയെനിക്ക് വളരെ പ്രിയപ്പെട്ട ആളാണ്, എന്റെ സ്വപ്നം യാഥാർത്ഥ്യമായതാണ്, അതുകൊണ്ടു തന്നെ ഹണീ, ഞാനിത് ചോദിക്കാൻ പോവുകയാണ്, നീ എന്നെ വിവാഹം കഴിക്കുമോ' എന്നാണ് ക്യാപ്റ്റൻ ചോദിക്കുന്നത്.

ആ സമയത്ത് അദ്ദേഹത്തിന്റെ കാമുകിയായ ഫ്ലൈറ്റ് അറ്റൻഡന്റ് ഓടിവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കാണാം. പിന്നീട്, തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്നും അവൾ പറയുന്നു. അദ്ദേഹം അവളെ മോതിരമണിയിക്കുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരെല്ലാം കയ്യടിച്ച് ഇരുവർക്കും അഭിനന്ദനം അറിയിക്കുന്നുണ്ട്. വൈകാരികവും പ്രണയാർദ്രവുമായ ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഒരുപാട് പേരാണ് കമന്റുകളിലൂടെ ക്യാപ്റ്റനും കാമുകിക്കും തങ്ങളുടെ ആശംസകൾ അറിയിച്ചത്.

#pilot #proposes #flight #attendant #poland #flight #video #went #viral

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall