(moviemax.in) ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി ജാസ്മിൻ ജാഫർ എത്തിയ ശേഷമാണ് അഫ്സൽ അമീർ എന്ന പേര് മലയാളികൾക്ക് സുപരിചിതമാകുന്നത്. ജാസ്മിന് ഏറ്റവും കൂടുതൽ നെഗറ്റീവ് ലഭിക്കാൻ കാരണമായതും അഫ്സൽ അമീർ എന്ന പേര് തന്നെയാണ്. അഫ്സൽ അമീറുമായി വിവാഹം പറഞ്ഞ് ഉറപ്പിച്ചശേഷമാണ് ജാസ്മിൻ ബിഗ് ബോസിലേക്ക് മത്സരിക്കാൻ എത്തിയത്. ഇരുവരും ഏറെക്കാലം പ്രണയത്തിലുമായിരുന്നു.
ബിഗ് ബോസിലേക്ക് പോകാൻ വേണ്ട എല്ലാ ഒരുക്കങ്ങൾ ചെയ്യാനും എയർപോട്ടിൽ കൊണ്ടുവിട്ടതും ജാസ്മിന്റെ സോഷ്യൽമീഡിയ പേജ് ഒരു സമയം വരെ ഹാന്റിൽ ചെയ്തതും എല്ലാം അഫ്സലായിരുന്നു. എന്നാൽ ബിഗ് ബോസിലെത്തിയശേഷം ഗബ്രിയുമായി സൗഹൃദം തുടങ്ങിയതോടെ ജാസ്മിൻ അഫ്സലിനെ തള്ളിപ്പറഞ്ഞു.
അഫ്സലുമായുള്ള ജാസ്മിന്റെ ബന്ധത്തെ കുറിച്ച് പലരും ചോദിച്ചപ്പോഴും അത് മറച്ച് വെക്കാനാണ് ജാസ്മിൻ ശ്രമിച്ചത്. മാത്രമല്ല ഗബ്രിയോട് സൗഹൃദത്തിന് അപ്പുറത്തേക്ക് ജാസ്മിൻ അടുക്കുകയും പ്രണയമാണോ സൗഹൃദമാണോയെന്ന് വ്യക്തമായി പറയാൻ കഴിയാത്ത സ്റ്റേജിലാണ് തങ്ങൾ ഉള്ളതെന്ന് ഗബ്രിയും ജാസ്മിനും മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോൾ പറയുകയും ചെയ്തു.
ജാസ്മിൻ തള്ളിപ്പറഞ്ഞതിന്റെ പേരിൽ വലിയ രീതിയിൽ അഫ്സലിന് സൈബർ ബുള്ളിയിങും പരിഹാസവും ഏൽക്കേണ്ടി വന്നിരുന്നു. അവസാനം അഫ്സൽ സ്വമേധയ ജാസ്മിനുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോഴിതാ സംഭവബഹുലമായ ഒന്നര വർഷങ്ങൾക്കുശേഷം നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം അഫ്സലിന് തിരികെ കിട്ടിയിരിക്കുന്നു.
തന്റെ വിവാഹം കഴിഞ്ഞതിന്റെ ഫോട്ടോകൾ അഫ്സൽ സോഷ്യൽമീഡിയ വഴി പങ്കിട്ടു. ആയിഷ നിഷയാണ് അഫ്സലിന്റെ വധു. ടെക്കിയും സർട്ടിഫൈഡ് സ്കൂബ ഡൈവറും ഡ്രോൺ പൈലറ്റുമെല്ലാമാണ് അഫ്സൽ. പുതിയ തുടക്കം എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് അഫ്സൽ കുറിച്ചത്. ഒരാഴ്ച മുമ്പാണ് താൻ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം സോഷ്യൽമീഡിയ വഴി അഫ്സൽ അറിയിച്ചത്. നിരവധി പേരാണ് അഫ്സലിനും പങ്കാളിക്കും ആശംസകൾ നേർന്ന് എത്തിയത്.
ജാസ്മിന്റെ സുഹൃത്തുക്കളായിരുന്ന ഹെയ്ദി സാദിയ അടക്കമുള്ളവർ അഫ്സലിനും ആയിഷയ്ക്കും ആശംസകൾ നേർന്നിട്ടുണ്ട്. സിനിമ സ്റ്റാറിനെ പോലുണ്ട്. അഫ്സലിന്റെ പങ്കാളി സുന്ദരി, വൗ... വളരെ മനോഹരം... നിങ്ങൾ രണ്ടുപേരും അത്ഭുതകരമായ ദമ്പതികളാണ്. ദൈവം അനുഗ്രഹിക്കട്ടെ... എന്ന തരത്തിലും കമന്റുകളുണ്ട്.
ജാസ്മിനെ വിമർശിച്ചും അഫ്സലിന്റെ പോസ്റ്റിന് താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജാസ്മിനെക്കാൾ സുന്ദരി പെണ്ണ് തന്നെ, ജാസ്മിനെക്കാൾ എന്ത് കൊണ്ടും നല്ലൊരു പെൺകുട്ടി. നല്ലത് കണ്ടാൽ നല്ലതെന്ന് പറയാം എന്നായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം അതൊരു അനാവശ്യ കമന്റാണെന്നും ചിലർ കുറിച്ചു. അഫ്സൽ അമീർ മാരേജ് അനൗൺസ് ചെയ്തിട്ട പോസ്റ്റിൽ ആശംസ അർപ്പിച്ച് ജാസ്മിനും എത്തിയിരുന്നു.
ഇരുവരും അന്ന് പലരും ചിന്തിച്ചത് ഇരുവരും വീണ്ടും ഒരുമിച്ചു എന്നാണ്. പക്ഷെ പഴയതെല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഇരുവരും സൗഹൃദം നിലനിർത്തുന്നുണ്ടെന്നാണ് ജാസ്മിൻ കമന്റ് ചെയ്തതിൽ നിന്നും മനസിലാകുന്നത്. അഫ്സലുമായി പ്രണയത്തിലാകും മുമ്പ് മുന്ന എന്ന വ്യക്തിയുമായി ജാസ്മിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. അത് പല കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയി.
ശേഷമാണ് അഫ്സലിനെ ജാസ്മിൻ പരിചയപ്പെടുന്നത്. ഇരുവരും തുടക്കത്തിൽ സുഹൃത്തുക്കളായിരുന്നു. പിന്നീട് അത് പ്രണയമായി. ഗബ്രിയുമായി ഇപ്പോൾ ജാസ്മിന് സൗഹൃദം മാത്രമാണുള്ളത്. വിവാഹത്തെ കുറിച്ചൊന്നും ജാസ്മിൻ ഇപ്പോൾ ചിന്തിക്കുന്നില്ല. കരിയറും യാത്രകളും എല്ലാമായി തിരക്കിലാണ്. ബിഗ് ബോസിനുശേഷം കൊച്ചിയിൽ സെറ്റിൽഡാണ് ജാസ്മിൻ. താരത്തിന്റെ റീലുകളെല്ലാം വളരെ വേഗത്തിലാണ് വൈറലാകുന്നത്.
Jasmine's ex-boyfriend got married
































