---
title: "'ഇതെന്റെ പുനർജന്മം, വയ്യെന്ന് കേട്ടപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരുണ്ട്'; ആ സ്നേഹത്തിന് മുന്നിൽ കണ്ണുനിറഞ്ഞ് ദേവി ചന്ദന"
english_title: "Goddess Chandana's eyes filled with tears in front of that love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345576/goddess-chandanas-eyes-filled-with-tears-in-front-of-that-love"
published_at: "2026-03-04T15:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ff546fcae_Goddess_Chandanas_eyes_filled_with_tears_in_front_of_that_love.jpg"
keywords: []
---

# 'ഇതെന്റെ പുനർജന്മം, വയ്യെന്ന് കേട്ടപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരുണ്ട്'; ആ സ്നേഹത്തിന് മുന്നിൽ കണ്ണുനിറഞ്ഞ് ദേവി ചന്ദന

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദേവി ചന്ദന തന്റെ പുതിയ വിശേഷങ്ങളുമായി രംഗത്ത്. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പിക്കാനെത്തിയതിന്റെ അനുഭവങ്ങളും ഹൃദ്യമായ നിമിഷങ്ങളുമാണ് താരം തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

## Article Content

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദേവി ചന്ദന തന്റെ പുതിയ വിശേഷങ്ങളുമായി രംഗത്ത്. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പിക്കാനെത്തിയതിന്റെ അനുഭവങ്ങളും ഹൃദ്യമായ നിമിഷങ്ങളുമാണ് താരം തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

കോമഡി സ്‌കിറ്റുകളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ദേവി ചന്ദന, മികച്ചൊരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ്. ഭർത്താവും ഗായകനുമായ കിഷോറിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഭക്തിനിർഭരമായ ചടങ്ങുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഈ പുതിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

''മൂന്നാം തവണയാണ് ഞാൻ പൊങ്കാല സമർപ്പിക്കുന്നത്. പൊങ്കാല സമയത്ത് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും ഓർക്കുന്നതും എന്റെ അമ്മമ്മയെയാണ്. ഭഗവാന്റെ അടുത്തേക്ക് പോകുന്നത് വരെ അമ്മമ്മ ഞങ്ങൾക്കെല്ലാം വേണ്ടി പൊങ്കാല ഇടുമായിരുന്നു. ഇത്തവണ ഫ്ലാറ്റിൽ നിന്നും കുറച്ചുപേരുണ്ട്. ഞങ്ങൾ ഒരു ഗ്രൂപ്പായാണ് പൊങ്കാല ഇടാൻ എത്തിയത്. ഞാനും അമ്മയും ഫ്ലാറ്റിലെ കുറച്ച് ചേച്ചിമാരുമുണ്ട്. സ്പെഷ്യൽ വിഭവം ഒന്നുമില്ല. ചക്കര പൊങ്കാലയാണ് ഇടുന്നത്. അമ്മയ്ക്ക് ഏറ്റവും പ്രിയവും അത് തന്നെയാണെന്ന് കേട്ടിട്ടുണ്ട്. എന്റെ പുനർജന്മമാണിതെന്ന് ഞാൻ യുട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അസുഖം മാറി തിരിച്ച് വന്നതാണ്. ആ തിരിച്ചുവരവിൽ അമ്മയ്ക്കും പങ്കുണ്ട്. പ്രാർത്ഥനകൾ കൊണ്ടായിരിക്കണം ജീവിതത്തിലേക്ക് തിരിച്ച് വന്നത്.

ഇന്നലെ തന്നെ പൊങ്കാലയിടാൻ ഞങ്ങൾ തിരുവനന്തപുരത്ത് എത്തി. ശേഷം അമ്പലത്തിൽ തൊഴാനായി പോയി. ആ സമയത്ത് നമ്മളെ ഒരു പരി‌ചയവും ഇല്ലാത്ത, സീരിയലിലൂടെ മാത്രം കണ്ട് അറിയാവുന്ന ആളുകൾ പോലും വന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിച്ചിരുന്നു, വയ്യായിരുന്നുവെന്ന് കേട്ടപ്പോൾ സങ്കടമായി എന്നൊക്കെ പറഞ്ഞു. അങ്ങനെയൊക്കെ ആളുകൾ പറയുന്നുണ്ടല്ലോ. അതിലും വലിയ അനുഗ്രഹം വേറെ കിട്ടാനില്ല. ഒരു പരിചയവുമില്ലാത്ത ആളുകൾ നമുക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നു പറയുന്നതു തന്നെ വലിയ കാര്യമാണ്'', ദേവി ചന്ദന വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345576/goddess-chandanas-eyes-filled-with-tears-in-front-of-that-love)