വയലന്റായി ഇറങ്ങിയോടുമായിരുന്നു, അഭിനയിച്ചില്ലായിരുന്നെങ്കിൽ ഞാനൊരു മെന്റൽ പേഷ്യന്റ് ആയേനെ; ജീവിതത്തിലെ കറുത്ത നാളുകളെക്കുറിച്ച് ദേവി അജിത്

വയലന്റായി ഇറങ്ങിയോടുമായിരുന്നു, അഭിനയിച്ചില്ലായിരുന്നെങ്കിൽ ഞാനൊരു മെന്റൽ പേഷ്യന്റ് ആയേനെ; ജീവിതത്തിലെ കറുത്ത നാളുകളെക്കുറിച്ച് ദേവി അജിത്
Mar 4, 2026 03:27 PM | By Anusree vc

(moviemax.in) മലയാള സിനിമയിലെ സുപരിചിത മുഖമായ ദേവി അജിത് തന്റെ ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളെക്കുറിച്ച് മനസുതുറക്കുന്നു. ആക്ഷൻ ഹീറോ ബിജു, ഗപ്പി, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം, ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

ഏഷ്യാനെറ്റിലെ പ്രശസ്തമായ 'പാട്ടുപെട്ടി' എന്ന പരിപാടിയിലൂടെ കരിയർ ആരംഭിച്ച ദേവി അജിത്, 'മഴ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിർമ്മാതാവായിരുന്ന ഭർത്താവ് അജിത് തന്റെ ആദ്യ ചിത്രമായ 'ദി കാർ' തിയേറ്ററിലെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അന്തരിച്ചത്. ഭർത്താവിന്റെ വേർപാടിന് ശേഷം താൻ നേരിട്ട വെല്ലുവിളികളും ജീവിതത്തിലേക്ക് തിരികെ വന്ന രീതിയും താരം വികാരാധീനയായി പങ്കുവെച്ചു.

'18 വയസ്സില്‍ വിവാഹിതയായ ആളാണ് ഞാന്‍. 24 വയസ്സില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അജി നിര്‍മ്മിച്ച ‘ദി കാർ’ സിനിമയുണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേർന്നാണ് തീർത്തത്. പൈസ പോയി എന്നത് മാത്രമല്ല. എന്റെ ജീവിതം ആകെ മാറി. മാനസികമായി ഒരുപാട് ബാധിച്ചു. അജിയുടെ ഡെഡ് ബോഡി പോലും ഞാൻ കണ്ടിട്ടില്ല. ഷോക്കിലായിരുന്ന ഞാന്‍ ഒന്നര മാസം കിടപ്പിലായിരുന്നു. അക്കാലയളവില്‍ ഞാന്‍ ഒന്നും അറി‍ഞ്ഞിട്ടില്ല.

അജിയുടെ മരണശേഷം എനിക്ക് ഹിസ്റ്റിരീയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും ഒപ്പം നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായി ഞാൻ വയലന്റാകുമായിരുന്നു, ഇറങ്ങിയോടുമായിരുന്നു. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ വേണ്ടി ഡോക്ടർ‌മാർ നിർദേശിച്ചപ്രകാരമാണ് ഞാൻ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കിൽ ഞാനൊരു മെന്റൽ പേഷ്യന്റായി പോകുമായിരുന്നു.

അന്ന് ഹിസ്റ്റിരീയ വന്നപ്പോൾ പ്രോപ്പർ സൈക്കാട്രിക്ക് മരുന്നുകൾ അല്ല ഞാൻ എടുത്തിരുന്നത്. തെറ്റായ മരുന്നുകളാണ് കഴിച്ചതെന്ന് 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് മനസിലാക്കിയത്. അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയില്ല. 2 വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം സീഷര്‍ എന്ന് പറയുന്ന നെര്‍വ് അറ്റാക്ക് വന്നു. അത് ഒരു നെഗറ്റീവ് ഇംപാക്റ്റ് ആയി. അത് പെട്ടെന്ന് സംഭവിക്കുകയായിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് വന്നത്. എനിക്ക് എന്തോ ഗുരുതരമായ പ്രശ്നം ഉണ്ടെന്ന് ആളുകള്‍ കരുതി. പക്ഷേ ശാരീരികമായി എനിക്ക് ഒരു പ്രശ്നവും ഇല്ല. സീഷര്‍ എന്ന് പറയുന്നത് കുട്ടികള്‍ക്കും വരുന്ന സംഭവമാണ്', ദേവി അജിത്തിന്റെ വാക്കുകൾ.

Devi Ajith on the dark days of her life

Next TV

Related Stories
'പ്രതിസന്ധികൾക്ക് വിദ്യാഭ്യാസവുമായി ബന്ധമില്ല'; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ്

Mar 2, 2026 10:00 PM

'പ്രതിസന്ധികൾക്ക് വിദ്യാഭ്യാസവുമായി ബന്ധമില്ല'; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ്

'പ്രതിസന്ധികൾക്ക് വിദ്യാഭ്യാസവുമായി ബന്ധമില്ല'; പ്രിയദർശന് മറുപടിയുമായി രാജ്പാൽ...

Read More >>
Top Stories