---
title: "'തൊണ്ട പൊട്ടി  ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി"
english_title: "'Can't even sleep, vomiting and pain all over the body'; Renu Sudhi shares her chemotherapy experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368546/cant-even-sleep-vomiting-and-pain-all-over-the-body-renu-sudhi-shares-her-chemotherapy-experience"
published_at: "2026-06-26T13:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e2e6ee1308_RFGDRFG.jpg"
keywords: ["Latest news", "Renu Sudhi", "chemotherapy"]
---

# 'തൊണ്ട പൊട്ടി  ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി

> **Lead Summary:** **[**നടി രേണു സുധി തന്റെ കീമോതെറാപ്പി അനുഭവങ്ങളും താൻ അനുഭവിക്കുന്ന അതികഠിനമായ ശാരീരിക വേദനകളും പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നോവാകുന്നു. ഭീകരമായ വേദന കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും അവശനിലയിലാണെന്നും രേണു യൂട്യൂബ് വീഡിയോയിലൂടെ തുറന്നുപറഞ്ഞു.

## Article Content

**[**നടി രേണു സുധി തന്റെ കീമോതെറാപ്പി അനുഭവങ്ങളും താൻ അനുഭവിക്കുന്ന അതികഠിനമായ ശാരീരിക വേദനകളും പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നോവാകുന്നു. ഭീകരമായ വേദന കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും അവശനിലയിലാണെന്നും രേണു യൂട്യൂബ് വീഡിയോയിലൂടെ തുറന്നുപറഞ്ഞു.

> "നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാര്, എന്റെ ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ... എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്."

കീമോതെറാപ്പിക്ക് മുന്നോടിയായി തുടയിൽ ലക്ഷങ്ങൾ വിലവരുന്ന ആന്റിബോഡി മരുന്ന് കുത്തിവെച്ചിരുന്നുവെന്നും 17 കീമോയിലും ഇത് ആവർത്തിക്കണമെന്നും രേണു പറഞ്ഞു. കീമോയ്ക്ക് ശേഷം ശരീരം ആസകലം കടുത്ത നടുവേദനയും തലവേദനയും തളർച്ചയുമായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് മറ്റൊരു ഇൻജക്ഷൻ എടുക്കാൻ പോയപ്പോൾ തലകറങ്ങി വീഴുകയും പിന്നീട് ഛർദ്ദിച്ച് അവശയാകുകയുമായിരുന്നു. വീട്ടിൽ വന്നാൽ പോലും കടുത്ത വേദന കാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും കരഞ്ഞുകൊണ്ട് രേണു വീഡിയോയിൽ വ്യക്തമാക്കുന്നു. രേണുവിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും സുഹൃത്തുക്കളും.

### Related Links & Sources
- [Original Story Source](https://moviemax.in/news/368546/cant-even-sleep-vomiting-and-pain-all-over-the-body-renu-sudhi-shares-her-chemotherapy-experience)