---
title: "ആ 'ഇഡിയറ്റുകൾ' വീണ്ടും വരുന്നു; 'ത്രീ ഇഡിയറ്റ്സ് 2' ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ രാജ്കുമാർ ഹീരാനി"
english_title: "3 Idiots 2, Rajkumar Hirani, Aamir Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368621/3-idiots-2-rajkumar-hirani-aamir-khan"
published_at: "2026-06-26T17:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e6b08b049c_3_Idiots_2.jpg"
keywords: ["3 Idiots 2", "Aamir Khan", "Rajkumar Hirani", "Bollywood"]
---

# ആ 'ഇഡിയറ്റുകൾ' വീണ്ടും വരുന്നു; 'ത്രീ ഇഡിയറ്റ്സ് 2' ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ രാജ്കുമാർ ഹീരാനി

> **Lead Summary:** ഹിന്ദി സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുകയും ബോക്സോഫീസിനെ ഇളക്കിമറിക്കുകയും ചെയ്ത ആ 'ഇഡിയറ്റുകൾ' വീണ്ടും വരുന്നു. ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ ഹീരാനി തന്നെയാണ് ഒരു അഭിമുഖത്തിലൂടെ ഈ സന്തോഷവാർത്ത സിനിമാ ലോകത്തെ അറിയിച്ചത്.

## Article Content

ഹിന്ദി സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുകയും ബോക്സോഫീസിനെ ഇളക്കിമറിക്കുകയും ചെയ്ത ആ 'ഇഡിയറ്റുകൾ' വീണ്ടും വരുന്നു. ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ ഹീരാനി തന്നെയാണ് ഒരു അഭിമുഖത്തിലൂടെ ഈ സന്തോഷവാർത്ത സിനിമാ ലോകത്തെ അറിയിച്ചത്.

പ്രോജക്ട് അതിന്റെ ശൈശവ ദശയിലാണെന്നും ആമിർ ഖാന് പ്രാഥമിക ആശയം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫർഹാൻ, രാജു എന്നിവരുടെ പിൽക്കാല ജീവിതത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, രണ്ടാംഭാഗത്തിൽ ഒരു ‘നാലാം ഇഡിയറ്റി’നെ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, ചിത്രം ത്രീ ഇഡിയറ്റ്സിനെ പറ്റി തന്നെയാണെന്നും നാലാം ഇഡിയറ്റ് ഇല്ലെന്നും അദ്ദേഹം തീർത്തു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368621/3-idiots-2-rajkumar-hirani-aamir-khan)