---
title: "ബിജു മേനോന്റെ നിർബന്ധം, കഥകൾ കേൾക്കുന്നു; സംയുക്ത വർമ്മയുടെ തിരിച്ചുവരവ് ഉടൻ? തുറന്ന് പറഞ്ഞ് താരം "
english_title: "Samyuktha Varma returns to Malayalam cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368378/samyuktha-varma-returns-to-malayalam-cinema-"
published_at: "2026-06-25T16:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d09361c97e_samyuktha.jpg"
keywords: []
---

# ബിജു മേനോന്റെ നിർബന്ധം, കഥകൾ കേൾക്കുന്നു; സംയുക്ത വർമ്മയുടെ തിരിച്ചുവരവ് ഉടൻ? തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** ** ** മലയാള സിനിമയിൽ കുറഞ്ഞ കാലം കൊണ്ട് വിസ്മയം തീർത്ത നടിയാണ് സംയുക്ത വർമ്മ. വളരെ ചുരുങ്ങിയ സമയം വെറും മൂന്ന് വർഷം കൊണ്ട് മാത്രം പതിനെട്ടോളം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്രയാണ് ഈ താരം പതിപ്പിച്ചത്.

## Article Content

** ** മലയാള സിനിമയിൽ കുറഞ്ഞ കാലം കൊണ്ട് വിസ്മയം തീർത്ത നടിയാണ് സംയുക്ത വർമ്മ. വളരെ ചുരുങ്ങിയ സമയം വെറും മൂന്ന് വർഷം കൊണ്ട് മാത്രം പതിനെട്ടോളം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്രയാണ് ഈ താരം പതിപ്പിച്ചത്.

അഭിനയിച്ച ഓരോ വേഷവും അത്രമേൽ മനോഹരമായി അവതരിപ്പിച്ച സംയുക്ത, ഇതിനകം രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി മലയാള സിനിമയുടെ ചരിത്രത്തിൽ തന്റേതായ ഇടം നേടിയിട്ടുണ്ട്.

**

മലയാളത്തിൻ്റെ പ്രിയ നടൻ ബിജു മേനോൻ്റെ ജീവിത പങ്കാളി കൂടിയാണ് സംയുക്ത. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് സംയുക്ത. കഥകൾ കേൾക്കുന്നുണ്ടെന്നും ബിജു മേനോനാണ് കഥകൾ കേൾക്കാൻ നിർബന്ധിച്ചതെന്നും സംയുക്ത ഒരു അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്.

കഥകൾ കേൾക്കുന്നുണ്ടെങ്കിലും തനിക്ക് ആത്മ വിശ്വാസം ഇതുവരെ വന്നിട്ടില്ലെന്നും നടി പറയുന്നു. ഇത്രയും നാളുകൾ കൊണ്ട് സിനിമ വല്ലാതെ മാറിപ്പോയതായും നടി പറഞ്ഞു. അഭിനയത്തിൻ്റെ രീതി തന്നെ മാറിയിട്ടുണ്ടെന്നും എല്ലാം പുതിയതാണെന്നും പറയുന്നു. ആ പ്ലാറ്റ് ഫോമിൽ നിൽക്കുകയെങ്ങനെയാണെന്ന് തനിക്കിപ്പോഴറിയില്ലെന്നും സംയുക്ത വർമ അഭിമുഖത്തിൽ പറഞ്ഞു.

**

**

**

**

**

### Related Links & Sources
- [Original Story Source](https://moviemax.in/news/368378/samyuktha-varma-returns-to-malayalam-cinema-)