'ബാഹുബലി 3' വരുന്നു? നെറ്റ്ഫ്ലിക്സ് വീഡിയോയിൽ മൂന്ന് വിരലുയർത്തി പ്രഭാസ്; സോഷ്യൽ മീഡിയയിൽ തരംഗം!

'ബാഹുബലി 3' വരുന്നു? നെറ്റ്ഫ്ലിക്സ് വീഡിയോയിൽ മൂന്ന് വിരലുയർത്തി പ്രഭാസ്; സോഷ്യൽ മീഡിയയിൽ തരംഗം!
Jun 26, 2026 12:32 PM | By Anusree vc
#Baahubali 3 #Prabhas #Netflix #Anushka Shetty

( https://moviemax.in/ ) ഇന്ത്യൻ സിനിമാ വ്യവസായത്തിലെ വലിയൊരു നാഴികക്കല്ലായി മാറിയ സിനിമയാണ് എസ്. എസ്. രാജമൗലിയുടെ 'ബാഹുബലി' ഫ്രാഞ്ചൈസി. മേക്കിങ്ങിലും പ്രമേയത്തിലും മാത്രമല്ല, ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ ചരിത്രം കുറിച്ച ഈ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം വരുന്നുവെന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറയുന്നത്. നെറ്റ്ഫ്ലിക്സിന്റെ ‘ബാഹുബലി: ദി ടോർച്ച്ബിയറർ’ എന്ന ഡോക്യുമെന്ററിയുടെ ഒരു വീഡിയോ പുറത്തുവന്നതാണ് ഈ ചർച്ചകൾക്കിപ്പോൾ വഴിവെച്ചിരിക്കുന്നത്. ഇതിന്റെ ആവേശത്തിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ.

പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി എന്നിവർ ഉൾപ്പെടുന്നതാണ് ഡോക്യുമെന്ററി. ഇതിന്റെ അവസാന ഭാ​ഗത്തെ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൈറലായ ക്ലിപ്പിൽ, "ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി ഉണ്ടാകും" എന്ന് റാണ പറയുന്നുണ്ട്. ഇത് കേട്ട ഉടനെ പ്രഭാസ് പുഞ്ചിരിച്ച് കൊണ്ട് മൂന്ന് വിരലുകൾ ഉയർത്തുന്നത് കാണാം. ഇതോടെ അനുഷ്കയും റാണയും പ്രഭാസിന്റെ കൈ പിടിച്ച് താഴ്ത്തുന്നുണ്ട്. പിന്നാലെ 'ദി ലെഗസി കണ്ടിന്യൂസ്' എന്ന് എഴുതി കാണിക്കുന്നുമുണ്ട്. പിന്നാലെ ബാഹുബലി 3 ഉണ്ടാകുമെന്ന നി​ഗമനത്തിൽ സിനിമാസ്വാദകർ എത്തിക്കഴിഞ്ഞു. എന്നാൽ നിർമ്മാതാക്കളിൽ നിന്നോ രാജമൗലിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

‘ബാഹുബലി: ദി ടോർച്ച്ബിയറർ’ ഇന്നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്. നാല് എപ്പിസോഡുകളാണ് ഡോക്യുമെന്ററിയ്ക്ക് ഉള്ളത്. ബാഹുബലി ഫ്രാഞ്ചൈസികൾ എങ്ങനെയാണ് നിർമ്മിച്ചതെന്നും അവ എങ്ങനെയാണ് ആഗോള വിജയമായതെന്നും ഇതിൽ കാണിക്കുന്നുണ്ട്. തിരശ്ശീലയ്ക്ക് പിന്നിലെ ദൃശ്യങ്ങളും അഭിനേതാക്കളുമായുള്ള സംഭാഷണങ്ങളും സെറ്റിലെ നിമിഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.

Content Highlight: Baahubali 3, S. S. Rajamouli, Prabhas, Netflix, Baahubali: The Torchbearer Documentary

#Baahubali 3 #Prabhas #Netflix #Anushka Shetty

Next TV

Related Stories
വിജയ്ക്കൊപ്പമുള്ള ആ കേക്ക് മുറിക്കൽ ചിത്രം ഒറിജിനലാണോ അതോ എഐ സൃഷ്ടിയോ? തെളിവുകളുമായി സോഷ്യൽ മീഡിയ!

Jun 25, 2026 04:26 PM

വിജയ്ക്കൊപ്പമുള്ള ആ കേക്ക് മുറിക്കൽ ചിത്രം ഒറിജിനലാണോ അതോ എഐ സൃഷ്ടിയോ? തെളിവുകളുമായി സോഷ്യൽ മീഡിയ!

വിജയ് തൃഷ പിറന്നാൾ ഫോട്ടോ, തൃഷ വിജയ് എഐ ചിത്രം, തൃഷയുടെ ഇൻസ്റ്റാഗ്രാം...

Read More >>
നടിയുടെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിലെത്തിയത് ഭാര്യയുമായി വഴക്കിട്ടെന്ന് പൊലീസ്

Jun 25, 2026 04:03 PM

നടിയുടെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിലെത്തിയത് ഭാര്യയുമായി വഴക്കിട്ടെന്ന് പൊലീസ്

കന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ യുവാവ് മരിച്ച...

Read More >>
ഞാൻ ഗർഭിണിയാണ്, ചെറിയൊരു ബ്രേക്ക് വേണം; പ്രസവാവധി പ്രഖ്യാപിച്ച് നടി സാമന്ത

Jun 25, 2026 09:55 AM

ഞാൻ ഗർഭിണിയാണ്, ചെറിയൊരു ബ്രേക്ക് വേണം; പ്രസവാവധി പ്രഖ്യാപിച്ച് നടി സാമന്ത

സാമന്ത ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു, സാമന്ത പ്രസവാവധി,...

Read More >>
10 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്ലേസും 40,000 രൂപയും  കാണാതായി; നടൻ രവി മോഹന്റെ വീട്ടിൽ വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി പരാതി

Jun 24, 2026 09:47 PM

10 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്ലേസും 40,000 രൂപയും കാണാതായി; നടൻ രവി മോഹന്റെ വീട്ടിൽ വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി പരാതി

10 ലക്ഷത്തിന്റെ വജ്രമാല കാണാതായി, നടൻ രവി മോഹന്റെ വീട്ടിൽ വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി...

Read More >>
Top Stories

News Roundup