---
title: "'നമ്മളെയൊന്നും ആർക്കും വേണ്ടെന്ന് ഞാൻ പറഞ്ഞു, പക്ഷേ അവൾ കേട്ടില്ല'; ബിഗ് ബോസ് താരം ബിന്നിയെ വികാരാധീനയാക്കിയ ആ സ്നേഹസമ്മാനം"
english_title: "The gift of love that made Bigg Boss star Binny emotional"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345504/the-gift-of-love-that-made-bigg-boss-star-binny-emotional"
published_at: "2026-03-04T11:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ce0db3638_The_gift_of_love_that_made_Bigg_Boss_star_Binny_emotional.jpg"
keywords: []
---

# 'നമ്മളെയൊന്നും ആർക്കും വേണ്ടെന്ന് ഞാൻ പറഞ്ഞു, പക്ഷേ അവൾ കേട്ടില്ല'; ബിഗ് ബോസ് താരം ബിന്നിയെ വികാരാധീനയാക്കിയ ആ സ്നേഹസമ്മാനം

> **Lead Summary:** ഏഷ്യാനെറ്റിലെ 'ഗീതാഗോവിന്ദം' എന്ന പരമ്പരയിലൂടെയും ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയുടെ പത്നിയായ ബിന്നി, തന്റെ പുതിയ വീഡിയോയിൽ അതീവ വികാരാധീനയായാണ് സംസാരിക്കുന്നത്. തന്റെ പുതിയ ക്ലോത്തിങ്ങ് ബ്രാൻഡായ 'മോഹിക്യു'വിന്റെ ലോഞ്ച് ചടങ്ങിനിടെ ഒരു ആരാധിക നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.

## Article Content

ഏഷ്യാനെറ്റിലെ 'ഗീതാഗോവിന്ദം' എന്ന പരമ്പരയിലൂടെയും ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയുടെ പത്നിയായ ബിന്നി, തന്റെ പുതിയ വീഡിയോയിൽ അതീവ വികാരാധീനയായാണ് സംസാരിക്കുന്നത്. തന്റെ പുതിയ ക്ലോത്തിങ്ങ് ബ്രാൻഡായ 'മോഹിക്യു'വിന്റെ ലോഞ്ച് ചടങ്ങിനിടെ ഒരു ആരാധിക നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.

ലോഞ്ച് ചടങ്ങിലെത്തിയ ഒരു ആരാധിക തനിക്ക് നൽകിയ സ്വർണ്ണക്കമ്മലും ഒരു പുസ്തകവുമാണ് ബിന്നിയെ അത്ഭുതപ്പെടുത്തിയത്. വീഡിയോയിൽ ഈ സമ്മാനങ്ങൾ പ്രേക്ഷകരെ കാണിക്കുന്ന ബിന്നി, തന്നെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകരോടുള്ള നന്ദി അറിയിച്ചു. ബിഗ് ബോസ് ഷോയിലൂടെ ലഭിച്ച ജനപിന്തുണയാണ് ഇത്തരമൊരു സ്നേഹപ്രകടനത്തിന് പിന്നിലെന്ന് താരം കരുതുന്നു. ആരാധിക തനിക്ക് നൽകിയ ആ പുസ്തകം വായിക്കുമെന്നും സ്വർണ്ണക്കമ്മൽ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമായി സൂക്ഷിക്കുമെന്നും ബിന്നി വീഡിയോയിലൂടെ വ്യക്തമാക്കി.

'ബിഗ്ബോസിനു ശേഷം എനിക്ക് കൂടുതലും വെറുപ്പാണ് കിട്ടിയിട്ടുള്ളത്. എന്നെ ഇഷ്ടപ്പെടുന്ന വളരെ കുറച്ച് ആളുകളേ ഉള്ളൂ. ഈ വ്യക്തിയുടെ പേര് ഞാൻ പറയുന്നില്ല. ആ കുട്ടിയുടെ പേജിന്റെ പേര് 'അദർ പെർസ്പെക്ടീവ്' എന്നാണ്. മോഹിക്യുവിന്റെ ലോഞ്ചിന് ആളെ ഞാൻ ക്ഷണിച്ചിരുന്നു. അന്നാണ് ആദ്യമായിട്ട് കാണുന്നത്. മീഡിയാസ് ഉള്ളതുകൊണ്ട് ആദ്യം എന്റെയടുത്തേക്ക് വന്നില്ല. അവരെല്ലാം പോയിക്കഴിഞ്ഞാണ് വന്നു സംസാരിച്ചത്. എനിക്കു വേണ്ടി ഒരു സമ്മാനവും കൊണ്ടുവന്നിരുന്നു. അത് എന്റെ മാതാപിതാക്കളെ ഏൽപിച്ചിട്ടാണ് പോയത്. ഇപ്പോഴാണ് അത് നോക്കാൻ സമയം കിട്ടിയത്. ചെറിയ കുട്ടിയാണ്, ജോലി ചെയ്യുന്നുണ്ട്. ആ കുട്ടിക്കു ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്നാണ് എനിക്കു വേണ്ടി ഈ സമ്മാനം വാങ്ങിയത്.

എനിക്കു വേണ്ടി ഒരുപാടു സമയം ചെലവഴിച്ച് ആ കുട്ടി വീഡിയോ ചെയ്യാറുണ്ട്. ചെറിയ കുട്ടിയാണ്. വെറുതേ സമയം കളയണ്ട, ഇതിനൊന്നും വ്യൂസ് കിട്ടില്ല, നമ്മളെയൊന്നും ആർക്കും വേണ്ട, റീച്ച് ഉള്ള വെറേ ആരെയെങ്കിലും കുറിച്ച് വീഡിയോ ചെയ്യൂ എന്നൊക്കെ ഞാൻ ഇടക്ക് പറയാറുണ്ട്. എന്നിട്ടും എന്റെ പ്രതിസന്ധിഘട്ടങ്ങളിൽ പോലും അവൾ എനിക്കൊപ്പം നിന്നു. ബിഗ്ബോസ് കഴിഞ്ഞതിനു ശേഷം എനിക്കൊരാൾ സമ്മാനം തരുന്നതുപോലും ആദ്യമായിട്ടാണ്. എന്നിലേക്ക് അടുക്കാൻ മാത്രം എന്താണ് കാരണമെന്ന് എനിക്കറിയില്ല. പക്ഷേ, ഒരുപാട് നന്ദി. സമ്മാനങ്ങൾ കിട്ടുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, ഇത്രയും വിലയുള്ള സമ്മാനങ്ങളൊന്നും ഇനി വാങ്ങി നൽകരുത്. അതിനു വേണ്ടി അധികം പണം ചെലവഴിക്കരുത്. ഞാനും ചെറിയൊരു സമ്മാനം തിരിച്ചു തരുന്നതായിരിക്കും, എന്റെ സന്തോഷത്തിന്'', ബിന്നി വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345504/the-gift-of-love-that-made-bigg-boss-star-binny-emotional)