---
title: "'ദിവസവും ബലാത്സംഗ ഭീഷണികൾ, ഏത് വസ്ത്രം ധരിച്ചാലും അധിക്ഷേപം'; അയേഷ ഖാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ"
english_title: "Ayesha Khan's shocking revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345598/ayesha-khans-shocking-revelation"
published_at: "2026-03-04T16:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8180730626_17.jpg"
keywords: []
---

# 'ദിവസവും ബലാത്സംഗ ഭീഷണികൾ, ഏത് വസ്ത്രം ധരിച്ചാലും അധിക്ഷേപം'; അയേഷ ഖാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

> **Lead Summary:** **ആ**ദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അയേഷ ഖാൻ, താൻ നേരിട്ട കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. കരിയറിന്റെ തുടക്കത്തിൽ ശരീരഭാരത്തിന്റെ പേരിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ചും നിലവിൽ സോഷ്യൽ മീഡിയയിൽ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു.

## Article Content

**ആ**ദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അയേഷ ഖാൻ, താൻ നേരിട്ട കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. കരിയറിന്റെ തുടക്കത്തിൽ ശരീരഭാരത്തിന്റെ പേരിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ചും നിലവിൽ സോഷ്യൽ മീഡിയയിൽ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തടി കൂടുതലാണെന്ന കാരണത്താൽ ഒരു പ്രധാന ഗാനരംഗത്തിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും, ടി-സീരീസിന്റെ ഒരു പ്രോജക്റ്റിൽ നിന്ന് ചിത്രീകരണത്തിന് തൊട്ടുമുമ്പ് തന്നെ മാറ്റിനിർത്തിയതായും അയേഷ വെളിപ്പെടുത്തി. ഇത്തരം സൗന്ദര്യ സങ്കല്പങ്ങൾ തന്റെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയിലെ പ്രതിസന്ധികൾക്ക് പുറമെ ഭയപ്പെടുത്തുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും അയേഷ ഖാൻ പ്രതികരിച്ചു. സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബലാത്സംഗ ഭീഷണികളും അശ്ലീല കമന്റുകളും തനിക്ക് ലഭിക്കാറുണ്ടെന്ന് താരം പറഞ്ഞു.

എന്ത് വസ്ത്രം ധരിക്കണമെന്നോ എന്ത് പോസ്റ്റ് ചെയ്യണമെന്നോ തീരുമാനിക്കുന്നതിന് മുൻപ് പലതവണ ചിന്തിക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം കമന്റുകൾക്ക് പിന്നിൽ യഥാർത്ഥ വ്യക്തികളാണെന്ന യാഥാർത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്നും മോജോ സ്റ്റോറി സമ്മിറ്റിൽ അയേഷ ഖാൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/345598/ayesha-khans-shocking-revelation)