---
title: "പശ്ചിമേഷ്യൻ സംഘർഷം; ‘ടോക്സിക്’ റിലീസ് ജൂണിലേക്ക് മാറ്റി"
english_title: "West Asian conflict; 'Toxic' release postponed to June"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345520/west-asian-conflict-toxic-release-postponed-to-june"
published_at: "2026-03-04T12:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7d8a4b9308_11.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം; ‘ടോക്സിക്’ റിലീസ് ജൂണിലേക്ക് മാറ്റി

> **Lead Summary:** **പ**ശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ റിലീസ് മാറ്റിവച്ചു. 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ആഗോള പ്രീമിയർ ജൂൺ 4-ലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

## Article Content

**പ**ശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ റിലീസ് മാറ്റിവച്ചു. 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ആഗോള പ്രീമിയർ ജൂൺ 4-ലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

ഗൾഫ് മേഖലയിലെ വിതരണ പങ്കാളിയായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഈ തീരുമാനമെടുത്തത്. പ്രൊമോഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 2-ന് പുറത്തിറങ്ങാനിരുന്ന 'തബാഹി' എന്ന ആദ്യ ഗാനവും മാർച്ച് 8-ലെ ട്രെയിലർ ലോഞ്ചും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയമാണ് ചിത്രീകരിച്ചിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലും മൊഴിമാറ്റി പ്രദർശനത്തിനെത്തും.

ആഗോള വിപണിയിൽ സിനിമയ്ക്ക് ലഭിക്കേണ്ട മികച്ച സാഹചര്യം ഉറപ്പാക്കുന്നതിനാണ് റിലീസ് നീട്ടിയതെന്ന് അണിയറപ്രവർത്തകർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345520/west-asian-conflict-toxic-release-postponed-to-june)