(moviemax.in) അന്തരിച്ച പ്രിയകലാകാരൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് രേണു സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് രേണു. അഭിനയരംഗത്തേക്ക് ചുവടുവെച്ച താരത്തിന് തുടക്കത്തിൽ കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. ആദ്യകാലങ്ങളിൽ വിമർശനങ്ങൾ കേട്ട് തളർന്നുപോയിരുന്ന രേണു, ഇന്ന് അതെല്ലാം കരുത്തോടെ നേരിടുകയാണ്. മോശം കമന്റുകൾക്കും ട്രോളുകൾക്കും കുറിക്ക് കൊള്ളുന്ന മറുപടി നൽകാൻ താരം ഇപ്പോൾ മടിക്കാറില്ല. രേണുവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ താരം ഇതിനെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി. തന്നെയും തന്റെ സാഹചര്യങ്ങളെയും കൃത്യമായി മനസ്സിലാക്കുന്ന ഒരാൾ ജീവിതത്തിലേക്ക് കടന്നുവന്നാൽ തീർച്ചയായും വിവാഹം കഴിക്കുമെന്നാണ് രേണു ഓൺലൈൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഇപ്പോഴിതാ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് രേണു സുധി. തനിക്ക് ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നുവെന്നും രേണു പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് രേണുവിന്റെ തുറന്നു പറച്ചിൽ. "ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന എന്നെ നോക്കുന്ന എന്‍റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..", എന്നാണ് രേണു സുധി കുറിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മലയാളം ടെലിവിഷൻ, സ്റ്റേജ്, സിനിമ താരവും ഹാസ്യനടനും മിമിക്രി താരവുമായിരുന്നു കൊല്ലം സുധി. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ സുധി 2023ലുണ്ടായ വാഹാനാപകടത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ജൂണ്‍ 5ന് പ്രോഗ്രാം കഴിഞ്ഞ് തിരികെ വരുമ്പോള്‍ തൃശൂര്‍ കയ്പമംഗലത്ത് വച്ച് അപകടം നടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കറ്റ സുധിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
I'm tired of living alone, I need a companion; Renu Sudhi opens up


























.jpeg)
.png)