---
title: "'കരയുന്നവർ മാക്സിമം കരഞ്ഞോളൂ'; പൊങ്കാലയിട്ടതിന് സൈബർ ആക്രമണം നടത്തിയ വിമർശകരുടെ വായടപ്പിച്ച് ബിഗ് ബോസ് താരം റെനീഷ"
english_title: "Bigg Boss star Reneesha silences critics who launched cyber attacks over Pongala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345478/bigg-boss-star-reneesha-silences-critics-who-launched-cyber-attacks-over-pongala"
published_at: "2026-03-04T10:23:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7bb4771233_Bigg_Boss_star_Reneesha_silences_critics_who_launched_cyber_attacks_over_Pongala.jpg"
keywords: []
---

# 'കരയുന്നവർ മാക്സിമം കരഞ്ഞോളൂ'; പൊങ്കാലയിട്ടതിന് സൈബർ ആക്രമണം നടത്തിയ വിമർശകരുടെ വായടപ്പിച്ച് ബിഗ് ബോസ് താരം റെനീഷ

> **Lead Summary:** മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് റെനീഷ റഹീം. ബിഗ് ബോസ് മലയാളം സീസൺ 5-ലൂടെയാണ് താരം ജനപ്രീതി ആർജ്ജിച്ചത്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച റെനീഷ, നിലവിൽ അഭിനയരംഗത്ത് സജീവമാണ്. എന്നാൽ, താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഇപ്പോൾ പിന്തുണയ്ക്കൊപ്പം തന്നെ രൂക്ഷമായ സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ട്.

## Article Content

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് റെനീഷ റഹീം. ബിഗ് ബോസ് മലയാളം സീസൺ 5-ലൂടെയാണ് താരം ജനപ്രീതി ആർജ്ജിച്ചത്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച റെനീഷ, നിലവിൽ അഭിനയരംഗത്ത് സജീവമാണ്. എന്നാൽ, താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഇപ്പോൾ പിന്തുണയ്ക്കൊപ്പം തന്നെ രൂക്ഷമായ സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല ഇടാൻ പോയതിന്റെ പോസ്റ്റാണ് റെനീഷ പങ്കുവച്ചത്. 'എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല', എന്ന് കുറിച്ചു കൊണ്ടാണ് റെനീഷ സന്തോഷം പങ്കിട്ടത്. മനമുരുകി പ്രാർത്ഥിക്കുന്ന വീഡിയോയും ഫോട്ടോകളും ഒപ്പമുണ്ടായിരുന്നു. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്ത് എത്തി. 'ഈ റമദാൻ മാസത്തിൽ നോമ്പ് നോറ്റ് പൊങ്കാല അർപ്പിച്ച റെനീഷക്ക് ആറ്റുകാലമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു', എന്നാണ് പ്രശംസിച്ച് കൊണ്ട് ഒരാൾ കമന്റ് ചെയ്തത്. ഇതാണ് റിയൽ കേരള സ്റ്റോറി എന്ന് പലരും കമന്റിട്ടിട്ടുമുണ്ട്.

> എന്നാൽ വിമർശന കമന്റുകളും പിന്നാലെ എത്തി. ഇതൊക്കെ നിങ്ങളുടെ ആളുകൾ എങ്ങനെ സഹിക്കും എന്നായിരുന്നു പരിഹസിച്ച് കൊണ്ട് ഒരാളുടെ കമന്റ്. "മറ്റുള്ളവരുടെ കാര്യം ഞാൻ നോക്കണോ ബ്രോ"എന്നായിരുന്നു റെനീഷയുടെ മറുപടി. വിശ്വാസത്തോടെ ആര് പോയാലും അവിടെ ഒന്നും നാശമാവില്ലെന്നാണ് റെനീഷയുടെ ഒരു മറുപടി. സീരിയലിൽ ചാൻസ് കിട്ടാൻ വേണ്ടിയാണ് പൊങ്കാല ഇട്ടതെന്ന് പറയുന്നവരും ധാരാളമാണ്. നെ​ഗറ്റീവ് കമന്റുകൾ ധാരാളമായി വന്നതോടെ "കരയുന്നവർ മാക്സിമം കരഞ്ഞോളൂ" എന്നും റെനീഷ മറുപടിയായി കുറിക്കുന്നുണ്ട്. മതം മാറിക്കൂടെ എന്ന് ചോദിച്ചവർക്ക് താല്പര്യമില്ലെന്നും റെനീഷ മറുപടി നൽകി.

[https://www.instagram.com/rahiman_reneesha/?utm_source=ig_embed&ig_rid=821d97ca-1f8d-4d95-b489-b3f995b24215](https://www.instagram.com/rahiman_reneesha/?utm_source=ig_embed&ig_rid=821d97ca-1f8d-4d95-b489-b3f995b24215)

### Related Links & Sources
- [Original Story Source](https://moviemax.in/news/345478/bigg-boss-star-reneesha-silences-critics-who-launched-cyber-attacks-over-pongala)