(moviemax.in) ചുവടുകളിലൂടെ വികാരങ്ങൾ പറയാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് പ്രഭുദേവ. വാക്കുകൾക്കു പകരം നൃത്തം കൊണ്ട് ഹൃദയങ്ങളെ തൊട്ട മനുഷ്യൻ. പ്രഭുദേവയുടെ പുതിയ ചിത്രം വൂൾഫിലെ “സാസ സാസ” എന്ന ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിവാദത്തിന്റെ ചൂടിലാണ്.
ഗാനത്തിന്റെ അവസാന ഭാഗത്താണ് നടി ശ്രീഗോപിക, നായകനായ പ്രഭുദേവയുടെ കാൽവിരലിൽ കടിക്കുന്ന രംഗമുണ്ട്. നിഗൂഢത നിറഞ്ഞ ആ രംഗം കാണികളെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേർ ഈ രംഗം "അശ്ലീലതയുടെ അതിർത്തി കടന്നതാണെന്ന്" സോഷ്യൽ മീഡിയയിൽ കമൻ്റ് ചെയ്തു. "ബ്ലൂ ഫിലിം തലത്തിൽ ചിത്രീകരിച്ച രംഗം","ഇത് പ്രഭുദേവയുടെ നിലവാരമല്ല", "ഇങ്ങനെ കാണികളെ ആകർഷിക്കാനാണ് ശ്രമം" തുടങ്ങിയവയാണ് പ്രേക്ഷകരുടെ പൊതുവായ പ്രതികരണം.
ഗാനത്തിൽ പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക എന്നിവരാണ് അഭിനയിക്കുന്നത്. പാട്ട് റൊമാന്റിക് സ്വഭാവത്തിലുള്ളതാണെങ്കിലും അതിൽ നിഗൂഢത ചേർന്നിരിക്കുന്നു എന്നതാണ് വിമർശനത്തിന്റെ കാരണമായി മാറിയിരിക്കുന്നത്. വീഡിയോയിൽ കാണുന്ന ചില ഷോട്ടുകൾ "കുടുംബമായി ഇരുന്ന് കാണാൻ പറ്റാത്തതാണെന്ന്" പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
നായികമാരുടെ കുടുംബം ഈ വീഡിയോ കണ്ടാൽ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന ചോദ്യവും നിരന്തരം കമൻ്റുകളിൽ നിറഞ്ഞു. വിനു വെങ്കിടേഷ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. നായികയായി എത്തുന്നത് മലയാളി താരം അഞ്ചു കുര്യൻ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്ഷൻ-ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. .എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ “സാസ സാസ” എന്ന പാട്ട് തന്നെ 'വൂൾഫ്'നെ വാർത്തകളുടെ ലോകത്ത് മുൻപന്തിയിലെത്തിച്ചിരിക്കുകയാണ് ,പക്ഷെ അതും നല്ല രീതിയിലുള്ള കാരണങ്ങൾകൊണ്ടല്ല.
ചിലർ പറയുന്നത് "പ്രഭുദേവയുടെ മാർക്കറ്റ് ഇടിഞ്ഞു, അതിനാൽ വിവാദങ്ങളിലൂടെ ശ്രദ്ധ പിടിക്കാനാണ് ശ്രമം" എന്നാണ്. അല്ലെങ്കിൽ ഇത് സിനിമയിലെ വെറും ഒരു സീൻ മാത്രമോ? എന്തായാലും, പ്രഭുദേവയുടെ കാൽവിരലിൽ നിന്നാരംഭിച്ച ഈ വിവാദം ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
LatestTamilSongs AnasuyaBharadwaj HariCharan prabhudevasongs






























.jpg)

