---
title: "കാത്തിരിപ്പിന് ദൈർഘ്യം കുറയുന്നു; 'മോളിവുഡ് ടൈംസ്' നേരത്തെ എത്തും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു, വാലന്റൈൻ ഡേ പോസ്റ്റുമായി നസ്‍ലെൻ"
english_title: "'Mollywood Times' to arrive early; New release date announced, Nazlen with Valentine's Day post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341980/mollywood-times-to-arrive-early-new-release-date-announced-nazlen-with-valentines-day-post"
published_at: "2026-02-14T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990407ae48de_Mollywood_Times_to_arrive_early;_New_release_date_announced,_Nazlen_with_Valentines_Day_post.jpg"
keywords: []
---

# കാത്തിരിപ്പിന് ദൈർഘ്യം കുറയുന്നു; 'മോളിവുഡ് ടൈംസ്' നേരത്തെ എത്തും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു, വാലന്റൈൻ ഡേ പോസ്റ്റുമായി നസ്‍ലെൻ

> **Lead Summary:** നസ്‍ലെൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മോളിവുഡ് ടൈംസി'ന്റെ റിലീസ് തീയതിയിൽ മാറ്റം. നേരത്തെ മെയ് 15-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുൻപേ, അതായത് മെയ് 14-ന് തിയേറ്ററുകളിലെത്തും. വാലന്റൈൻസ് ദിനത്തിൽ നസ്‍ലെൻ പങ്കുവെച്ച മനോഹരമായ ഒരു 'പ്രേമലേഖന'ത്തിലൂടെയാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

## Article Content

നസ്‍ലെൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മോളിവുഡ് ടൈംസി'ന്റെ റിലീസ് തീയതിയിൽ മാറ്റം. നേരത്തെ മെയ് 15-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുൻപേ, അതായത് മെയ് 14-ന് തിയേറ്ററുകളിലെത്തും. വാലന്റൈൻസ് ദിനത്തിൽ നസ്‍ലെൻ പങ്കുവെച്ച മനോഹരമായ ഒരു 'പ്രേമലേഖന'ത്തിലൂടെയാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

സിനിമയിലെ നസ്‍ലെന്റെ കഥാപാത്രം എഴുതുന്ന രീതിയിലുള്ള ഈ പ്രേമലേഖനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ നിർമ്മാതാവ് ആഷിക് ഉസ്മാൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രണയവും ഹാസ്യവും നിറഞ്ഞ ഒരു എന്റർടൈനർ ആയിരിക്കും 'മോളിവുഡ് ടൈംസ്' എന്ന സൂചനയാണ് വാലന്റൈൻസ് ഡേ പോസ്റ്റും നൽകുന്നത്.

നസ്‍ലെന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്.

നസ്‍ലെൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ' ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.

എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റും: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്:ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്:ബോയക്, ഡിസൈന്‍സ്:യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341980/mollywood-times-to-arrive-early-new-release-date-announced-nazlen-with-valentines-day-post)