ഇവിടെ, ഇങ്ങനെയാണ്...! ഒരാളെ കൊന്നാലും കുഴപ്പമില്ല അല്ലേ...? സിദ്ധാർത്ഥ് പ്രഭുവിന്റെ തിരിച്ചുവരവിൽ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

 ഇവിടെ,  ഇങ്ങനെയാണ്...! ഒരാളെ കൊന്നാലും കുഴപ്പമില്ല അല്ലേ...? സിദ്ധാർത്ഥ് പ്രഭുവിന്റെ തിരിച്ചുവരവിൽ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ
Feb 14, 2026 02:44 PM | By Anusree vc

(moviemax.in) വാഹനാപകടത്തെത്തുടർന്ന് വിവാദത്തിലായ മിനിസ്ക്രീൻ താരം സിദ്ധാർത്ഥ് പ്രഭു വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. കോട്ടയം എംസി റോഡിൽ നാട്ടകത്ത് വെച്ച് സിദ്ധാർത്ഥ് ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ താരം എടുത്ത ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. അപകടം നടന്ന സമയത്ത് നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തിരുന്നു.

അപകടത്തിനു ശേഷം കുറച്ചു നാളത്തേക്ക് സിദ്ധാർത്ഥ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹൈഡ് ചെയ്തിരുന്നു. ഇപ്പോളിതാ ഇടവേളക്കു ശേഷം താരം വീണ്ടും 'ഉപ്പും മുളകും' പരമ്പരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതോടൊപ്പം ഇൻസ്റ്റഗ്രാം പ്രൊഫൈലും ആക്ടീവാക്കിയിട്ടുണ്ട്. പരമ്പരയുടെ പുതിയ പ്രമോ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. സിദ്ധാർത്ഥിനെ തിരികെ കൊണ്ടുവന്നതിന് നന്ദിയുണ്ടെന്ന് ആരാധകരിൽ ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും മറുവശത്ത് വിമർശനങ്ങളും ശക്തമാണ്.

കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ നേരിടേണ്ടി വരില്ലേ എന്നുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ''ഒരാളെ കൊന്നിട്ട് അവനെ ഇപ്പോഴും പിന്തുണക്കുന്ന കുടുംബപ്രേക്ഷകർ ഉണ്ടോ'' എന്നും ചിലർ ചോദിക്കുന്നു. ''വെള്ളമടിച്ചു ഒരാളെ കൊന്നാലും ഇവിടെ ഒരു കുഴപ്പവുമില്ല അല്ലേ. നമ്മളൊക്കെ പേടിക്കുന്നത് വെറുതെയാ'' എന്നു പറയുന്നവരുമുണ്ട്.

'തട്ടീം മുട്ടീം' എന്ന സീരിയലിലൂടെയാണ് സിദ്ധാർത്ഥ് പ്രഭു ആദ്യം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. പരമ്പരയിൽ മഞ്ജു പിള്ളയുടെ മകൻ കണ്ണന്റെ വേഷമാണ് താരം ചെയ്‍തിരുന്നത്. സിദ്ധാർത്ഥിന്റെ സഹോദരി മീനാക്ഷിയും ഇതേ പരമ്പരയിൽ താരത്തിന്റെ സഹോദരിയായിത്തന്നെ അഭിനയിച്ചിരുന്നു. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ (ജൂഹി റുഹ്തഗി) ഭർത്താവായി സിദ്ധാർത്ഥ് എത്തിയത്.

Content Highlight: Social media is abuzz with criticism over Siddharth Prabhu's comeback

Next TV

Related Stories
'മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കായി കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം, കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ? '; നാദിറ മെഹ്റിൻ

Jun 26, 2026 02:49 PM

'മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കായി കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം, കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ? '; നാദിറ മെഹ്റിൻ

ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം...

Read More >>
'തൊണ്ട പൊട്ടി  ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി

Jun 26, 2026 01:12 PM

'തൊണ്ട പൊട്ടി ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി

'ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു...

Read More >>
'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന

Jun 26, 2026 12:00 PM

'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന

റസൂൽ പൂക്കുറ്റിയും സജ്‌ന നൂറും തമ്മിലുള്ള ബന്ധം, ദിയ സനയെകുറിച്ച് സജ്‌നപറഞ്ഞത്, ലഹരി ഇടപാടുകൾ , ഗാർഹികപീഡനം...

Read More >>
Top Stories










GCC News