---
title: "ഫെബ്രുവരി 14 എനിക്ക് വിഡ്ഢി ദിനമാണ്! ധനുഷുമായുള്ള വിവാഹ വാർത്തയിൽ മൃണാൾ താക്കൂറിന്റെ മാസ് മറുപടി"
english_title: "February 14 is April Fool's Day for me! Mrunal Thakur's mass response to the news of her marriage to Dhanush"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341697/february-14-is-april-fools-day-for-me-mrunal-thakurs-mass-response-to-the-news-of-her-marriage-to-dhanush"
published_at: "2026-02-13T11:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ebcd1be14b_danush_and_Mrunal_Thakur.jpg"
keywords: []
---

# ഫെബ്രുവരി 14 എനിക്ക് വിഡ്ഢി ദിനമാണ്! ധനുഷുമായുള്ള വിവാഹ വാർത്തയിൽ മൃണാൾ താക്കൂറിന്റെ മാസ് മറുപടി

> **Lead Summary:** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായ മൃണാൾ താക്കൂർ നടൻ ധനുഷുമായി വിവാഹിതയാകുന്നു എന്ന തരത്തിൽ അടുത്തിടെ വലിയ രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14-നായിരിക്കും ഇരുവരുടെയും വിവാഹമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മൃണാൾ താക്കൂർ.

## Article Content

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായ മൃണാൾ താക്കൂർ നടൻ ധനുഷുമായി വിവാഹിതയാകുന്നു എന്ന തരത്തിൽ അടുത്തിടെ വലിയ രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14-നായിരിക്കും ഇരുവരുടെയും വിവാഹമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മൃണാൾ താക്കൂർ.

> ഉടനടി നടി വിവാഹിതയാകുമോയെന്ന് ഗലാട്ട പ്ലസ് ചോദിച്ചപ്പോഴായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്. "ഞാനോ, ഇല്ല, ഒരിക്കലുമില്ല. ഫെബ്രുവരി 14 ഏപ്രിൽ ഒന്നാകാൻ (വിഡ്ഢി ദിനം) പോവുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ആരാണ് ഇങ്ങനെയൊരു വാർത്ത തുടങ്ങിവെച്ചതെന്ന് പോലും എനിക്കറിയില്ല" - മൃണാൾ താക്കൂർ പറഞ്ഞു. ഇതോടെ താരത്തിന്റെ വിവാഹത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

ആനന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ താക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്‍തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ താക്കൂര്‍ ഇന്‍സ്റ്റ​ഗ്രാമില്‍ ഫോളോ ചെയ്‍ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു.

തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ മുമ്പൊരിക്കലും മൃണാള്‍ താക്കൂര്‍ പ്രതികരിച്ചിരുന്നു. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. ഒണ്‍ലി കോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാള്‍ താക്കൂറിന്‍റെ പ്രതികരണം. ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന ചര്‍ച്ചകള്‍ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പ്രതികരിച്ചു. ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗിലെ ധനുഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചും മൃണാള്‍ വിശദീകരിച്ചു. താന്‍ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്​ഗണ്‍ ആയിരുന്നുവെന്നും മൃണാള്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/341697/february-14-is-april-fools-day-for-me-mrunal-thakurs-mass-response-to-the-news-of-her-marriage-to-dhanush)