---
title: "'മര്യാദ വേണം... അത് നിങ്ങൾക്കുതന്നെയാണ് നല്ലത്'; മോശം രീതിയിൽ ഫോട്ടോയെടുത്ത പാപ്പരാസികൾക്ക് നേരെ ആഞ്ഞടിച്ച് അയേഷ ഖാൻ"
english_title: "Ayesha Khan lashes out at paparazzi for taking inappropriate photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342013/ayesha-khan-lashes-out-at-paparazzi-for-taking-inappropriate-photos"
published_at: "2026-02-14T16:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69905d20a68fc_Ayesha_Khan_lashes_out_at_paparazzi_for_taking_inappropriate_photos.jpg"
keywords: []
---

# 'മര്യാദ വേണം... അത് നിങ്ങൾക്കുതന്നെയാണ് നല്ലത്'; മോശം രീതിയിൽ ഫോട്ടോയെടുത്ത പാപ്പരാസികൾക്ക് നേരെ ആഞ്ഞടിച്ച് അയേഷ ഖാൻ

> **Lead Summary:** തൻ്റെ പിന്നാലെ നടന്ന് മോശം രീതിയിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച പാപ്പരാസികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി അയേഷ ഖാൻ. പ്രശസ്ത മലയാളി സംവിധായകൻ ബിജോയ് നമ്പ്യാർ ഒരുക്കിയ 'തു യാ മേം' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെയായിരുന്നു സംഭവം.

## Article Content

തൻ്റെ പിന്നാലെ നടന്ന് മോശം രീതിയിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച പാപ്പരാസികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി അയേഷ ഖാൻ. പ്രശസ്ത മലയാളി സംവിധായകൻ ബിജോയ് നമ്പ്യാർ ഒരുക്കിയ 'തു യാ മേം' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെയായിരുന്നു സംഭവം.

> താരത്തിന്റെ വസ്ത്രധാരണത്തെയും മറ്റും മോശം രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചവർക്ക് നേരെ അയേഷ ആഞ്ഞടിച്ചു. "ദയവായി ഇങ്ങനെ ചെയ്യരുത്, ഇത് ശരിയായ രീതിയല്ല. നിങ്ങൾ തന്നെ നിങ്ങളോട് കാണിക്കുന്ന മര്യാദകേടാണിത്. നിങ്ങൾ നേടുന്ന ബഹുമാനം നിങ്ങൾ തന്നെ കളയുകയാണ്. ഇത്തരം പ്രവൃത്തികൾ നല്ലതല്ല," അയേഷ പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ വനിതാ താരങ്ങളുടെ അനുവാദമില്ലാതെ പിന്നിൽ നിന്നും മറ്റും ഫോട്ടോയെടുക്കുന്ന രീതിക്കെതിരെ നേരത്തെയും പല നടിമാരും രംഗത്തെത്തിയിരുന്നു. അയേഷയുടെ ഈ ശക്തമായ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം 'ധുരന്ദർ' സിനിമയുടെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ട് അയേഷ ഖാൻ തുറന്നുപറഞ്ഞിരുന്നു. തന്റെ ആർത്തവ ദിവസങ്ങളിലാണ് ചിത്രത്തിലെ ഷെറാറത്ത് എന്ന ഗാനം ചിത്രീകരിച്ചതെന്നും, നൃത്തം ചെയ്ത തങ്ങളുടെ അസ്ഥികൾ വരെ വേദനയെടുത്തുവെന്നും അയേഷ ഖാൻ പറഞ്ഞിരുന്നു. ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതസംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നൊരുക്കിയ ഗാനം ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342013/ayesha-khan-lashes-out-at-paparazzi-for-taking-inappropriate-photos)