---
title: "'ആലിൻ ഇനിയും ജീവിക്കും, അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറി' -  മോഹൻലാൽ "
english_title: "Actor Mohanlal shares note on organ donation with AlinSherinAbraham"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341997/actor-mohanlal-shares-note-on-organ-donation-with-alinsherinabraham"
published_at: "2026-02-14T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69904c68db8be_mohanlal.jpg"
keywords: []
---

# 'ആലിൻ ഇനിയും ജീവിക്കും, അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറി' -  മോഹൻലാൽ 

> **Lead Summary:** ** ** വേദനയ്ക്കിടയിലും ലോകത്തിന് മാതൃകയായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്രം കുറിച്ച്, നാലുപേർക്ക് പുതുജീവിതമേകിയാണ് ഈ കുരുന്ന് യാത്രയായത്.

## Article Content

** ** വേദനയ്ക്കിടയിലും ലോകത്തിന് മാതൃകയായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്രം കുറിച്ച്, നാലുപേർക്ക് പുതുജീവിതമേകിയാണ് ഈ കുരുന്ന് യാത്രയായത്.

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആലിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ, സ്വന്തം സങ്കടം ഉള്ളിലൊതുക്കി അവയവദാനത്തിന് സമ്മതം മൂളിയ മാതാപിതാക്കളുടെ തീരുമാനം കേരളം കൈയടികളോടെയും കണ്ണുനീരോടെയുമാണ് ഏറ്റുവാങ്ങിയത്. ഇതേക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.

*കുറിപ്പിന്റെ പൂർണരൂപം*

*തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. *

*ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. *

*ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.*

### Related Links & Sources
- [Original Story Source](https://moviemax.in/news/341997/actor-mohanlal-shares-note-on-organ-donation-with-alinsherinabraham)