ആദ്യമായി അമ്മയോട് ചോദിച്ച് ഡേറ്റിംഗിന് പോയി, പക്ഷേ ഒടുവിൽ ചതിക്കപ്പെട്ടു; ഡേറ്റിംഗിലെ ദുരനുഭവങ്ങളെക്കുറിച്ച് മമ്ത മോഹൻദാസ്

ആദ്യമായി അമ്മയോട് ചോദിച്ച് ഡേറ്റിംഗിന് പോയി, പക്ഷേ ഒടുവിൽ ചതിക്കപ്പെട്ടു; ഡേറ്റിംഗിലെ ദുരനുഭവങ്ങളെക്കുറിച്ച് മമ്ത മോഹൻദാസ്
Feb 14, 2026 01:26 PM | By Anusree vc

(moviemax.in) മലയാളത്തിന്റെ പ്രിയതാരം മമ്ത മോഹൻദാസ് തന്റെ വ്യക്തിജീവിതത്തിലെ ഒരു വേദനാനിറഞ്ഞ അനുഭവം പങ്കുവെക്കുന്നു. 'മയൂഖം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മമ്ത, 24-ാം വയസ്സിൽ കാൻസറിനെ അതിജീവിച്ച പോരാളി കൂടിയാണ്. കാൻസർ രോഗമുക്തി നേടിയ കാലയളവിൽ സിനിമാ മേഖലയിലുള്ള ഒരാളുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് മമ്ത വെളിപ്പെടുത്തി. എന്നാൽ ഡേറ്റിംഗിന് ശേഷമാണ് അയാളുടെ വിവാഹനിശ്ചയം ഇതിനോടകം കഴിഞ്ഞിരുന്നു എന്ന സത്യം താൻ അറിഞ്ഞതെന്നും, അത് തന്റെ ഹൃദയം തകർത്തു കളഞ്ഞെന്നും താരം പറഞ്ഞു. ഒരു പ്രമുഖ അഭിമുഖത്തിലാണ് മമ്ത ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

"കാൻസറിൽ നിന്നും മുക്തയായ ശേഷം ഞാൻ രണ്ട് പുരുഷന്മാരെ കണ്ടുമുട്ടിയിരുന്നു. അതിലൊരാൾ സിനിമ മേഖലയിലുള്ള ആളാണ്. സിനിമയിലുള്ള ആ ഒരാളുമായിട്ടെ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളൂ. ഒരിക്കലയാൾ എന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു. പക്ഷേ പിന്നീടാണ് അയാൾ എൻ​ഗേജ്ഡ് ആണെന്ന് മനസിലായത്. അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ് ഞാനത് അറിയുന്നത്. പിന്നെ എന്തിന് എന്നെ ഡേറ്റിന് ക്ഷണിച്ചെന്ന് ഞാൻ ചോദിച്ചു. എന്റെ ഹൃദയം തകർന്നുപോയി. ആദ്യമായി എന്റെ അമ്മയോട് ചോദിച്ചിട്ട് ഡേറ്റിന് പോയത് അയാൾക്കൊപ്പം ആയിരുന്നു. രണ്ടാമത്തെ ആളെ കുറിച്ച് പറയുകയാണെങ്കിൽ കോൺടാക്സ് ചെയ്യാൻ പ്രയാസമായിരുന്നു. മെസേജുകൾക്കോ കോളുകൾക്കോ മറുപടി ഇല്ല. നാലോ അഞ്ചോ ദിവസം മാത്രം സംസാരിക്കാൻ പറ്റും. അതെനിക്ക് വർക്കാവില്ലെന്ന് പിന്നീട് മനസിലായി. വെറുതെ എന്തിന് എന്റെ സമയം കളയുന്നതെന്ന് കരുതി", എന്നായിരുന്നു മമ്ത പറഞ്ഞത്.

കോളേജിൽ പഠിക്കുമ്പോൾ ഒരാളുമായി ഡേറ്റ് ചെയ്തിരുന്നുവെന്നും മമ്ത പറയുന്നു. അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലെന്നും ഫൈനൽ ഇയറിലാണ് സംഭവമെന്നും മമ്ത പറഞ്ഞു. ദൗർഭാ​ഗ്യവശാൽ അവൻ മരണപ്പെട്ടു. അത് വലിയ ഷോക്കായെന്നും മമ്ത വെളിപ്പെടുത്തി. ജോസ് ആലുക്കാസ് പോഡ്കാസ്റ്റിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.





Content Highlight: I went on a date for the first time after asking my mother out, but ended up getting cheated on; Mamta Mohandas on her dating misadventures

Next TV

Related Stories
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










GCC News