---
title: "ആവേശം നിറച്ച് 'കാട്ടാളൻ'; ഒറ്റദിവസം മൂന്ന് ബിഗ് അപ്‌ഡേറ്റുകൾ, ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും"
english_title: "'Kaatalan' full of excitement; Three big updates in a single day, first song to be released today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341965/kaatalan-full-of-excitement-three-big-updates-in-a-single-day-first-song-to-be-released-today"
published_at: "2026-02-14T13:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699032745b06e_KATTALAN_MOVIE_SONFHG_.jpg"
keywords: []
---

# ആവേശം നിറച്ച് 'കാട്ടാളൻ'; ഒറ്റദിവസം മൂന്ന് ബിഗ് അപ്‌ഡേറ്റുകൾ, ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

> **Lead Summary:** 'മാർക്കോ'യുടെ വമ്പൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രം 'കാട്ടാളൻ' റിലീസിനൊരുങ്ങുന്നു. ആന്റണി വർഗീസ് (പെപ്പെ) നായകനാകുന്ന ചിത്രത്തിന്‍റെ മൂന്ന് പ്രധാന അപ്‌ഡേറ്റുകളാണ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടത്. കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ഈണമിട്ട ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇന്ന് വൈകീട്ട് ആറ് മണിക്ക് റിലീസ് ചെയ്യും.

## Article Content

'മാർക്കോ'യുടെ വമ്പൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രം 'കാട്ടാളൻ' റിലീസിനൊരുങ്ങുന്നു. ആന്റണി വർഗീസ് (പെപ്പെ) നായകനാകുന്ന ചിത്രത്തിന്‍റെ മൂന്ന് പ്രധാന അപ്‌ഡേറ്റുകളാണ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടത്. കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ഈണമിട്ട ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇന്ന് വൈകീട്ട് ആറ് മണിക്ക് റിലീസ് ചെയ്യും.

ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ മ്യൂസിക്, സാറ്റലൈറ്റ്, ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ റൈറ്റ്സുകൾ പ്രമുഖ കമ്പനികൾ സ്വന്തമാക്കിയ വിവരവും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രം മെയ് 14-ന് തിയേറ്ററുകളിലെത്തും.

ലോകമാകെ ഏറ്റെടുത്ത 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂഷൻ പാർട്നർ. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് നായികയായെത്തുന്നത്.

> പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളൻ' സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341965/kaatalan-full-of-excitement-three-big-updates-in-a-single-day-first-song-to-be-released-today)