എനിക്കെന്ത് പ്രശ്നം? അതൊരു എന്റർടൈൻമെന്റല്ലേ! ട്രോളന്മാർക്ക് മറുപടിയുമായി മമിത ബൈജു

എനിക്കെന്ത് പ്രശ്നം? അതൊരു എന്റർടൈൻമെന്റല്ലേ! ട്രോളന്മാർക്ക് മറുപടിയുമായി മമിത ബൈജു
Feb 9, 2026 12:45 PM | By Anusree vc

(moviemax.in) ദളപതി വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജനനായകൻ' സിനിമയുടെ റിലീസ് നീണ്ടുപോകുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ആരാധകരെ നിരാശയിലാക്കുന്നത്. ഇതിനിടെ, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ മലയാളി താരം മമിത ബൈജു പാടിയ പാട്ട് വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്

മലേഷ്യയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ഓഡിയോ ലോഞ്ചിനിടെയാണ് മമിത വേദിയിൽ ഗാനം ആലപിച്ചത്. വിജയ് ചിത്രമായ ‘അഴകിയ തമിഴ് മകനി’ലെ "എല്ലാ പുകഴും ഇരവനുക്കേ.." എന്ന സൂപ്പർഹിറ്റ് ഗാനത്തിലെ ഏതാനും വരികളാണ് താരം പാടിയത്. എന്നാൽ പാട്ടിലെ ശ്രുതിയും താളവും തെറ്റിയതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾക്കാണ് താരം ഇരയായത്.

"നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..", എന്ന ഭാ​ഗമാണ് മമിത പാടിയത്. ആ വേളയിൽ വേദിയിൽ ഇരുന്നവർ കരഘോഷം മുഴക്കിയെങ്കിലും വീഡിയോ പുറത്തുവന്നതോടെ ട്രോളന്മാർ അതേറ്റെടുത്തു. ഒപ്പം മമിത പാടുന്ന സമയത്തെ വിജയിയുടെ മുഖഭാവവും നടിയുടെ ഡാൻസും എല്ലാം ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ ട്രോളുകളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമിത.

ആളുകൾ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം, അല്ലേ? എന്നാണ് മമിത ചോദിക്കുന്നത്. അവർ അതിനെ ഒരു എന്റര്‍ടെയ്‍ൻമെന്റായി എടുത്തു, ഞാനും അങ്ങനെ തന്നെ. എനിക്ക് ഇതിൽ എന്ത് പ്രശ്‌നമാണുള്ളത്? ഇതെല്ലാം നല്ല ഫണ്ണായിട്ടാണ് താൻ കാണുന്നത് എന്നും മമിത പ്രതികരിച്ചു.

What's wrong with me? Isn't that entertainment? Mamita Baiju responds to trolls

Next TV

Related Stories
സിനിമയല്ല ജീവിതം! പ്രണയം വീട്ടുകാര്‍ എതിര്‍ത്തു,  സംരക്ഷണം തേടി മറാത്തി നടി മൊണാലിസ ഭോസ്‌ലെ കേരളത്തിലെ പോലീസ് സ്റ്റേഷനിൽ

Mar 11, 2026 03:10 PM

സിനിമയല്ല ജീവിതം! പ്രണയം വീട്ടുകാര്‍ എതിര്‍ത്തു, സംരക്ഷണം തേടി മറാത്തി നടി മൊണാലിസ ഭോസ്‌ലെ കേരളത്തിലെ പോലീസ് സ്റ്റേഷനിൽ

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ...

Read More >>
തൃഷയുടെ ട്വീറ്റ് 'തേർഡ് റേറ്റ് '; മാപ്പ് ചോദിച്ചത് തെറ്റായിപ്പോയെന്നും പാർഥിപൻ, വിവാദം പുതിയ തലത്തിലേക്ക്

Mar 10, 2026 04:11 PM

തൃഷയുടെ ട്വീറ്റ് 'തേർഡ് റേറ്റ് '; മാപ്പ് ചോദിച്ചത് തെറ്റായിപ്പോയെന്നും പാർഥിപൻ, വിവാദം പുതിയ തലത്തിലേക്ക്

തൃഷയുടെ ട്വീറ്റ് 'തേർഡ് റേറ്റ് '; മാപ്പ് ചോദിച്ചത് തെറ്റായിപ്പോയെന്നും...

Read More >>
വിജയ്‍യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് സ്‍ക്രീനിംഗ് മാറ്റി

Mar 10, 2026 04:09 PM

വിജയ്‍യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് സ്‍ക്രീനിംഗ് മാറ്റി

വിജയ്‍യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് സ്‍ക്രീനിംഗ്...

Read More >>
Top Stories










News Roundup