(moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴ് അനുമോൾ വിജയിച്ചതിൽ പ്രതികരണവുമായി മുൻ ബിഗ് ബോസ് കാരം സായ് കൃഷ്ണ. സീസൺ ആറ് ഒരു പൊട്ടനും സീസൺ ഏഴ് ഒരു പൊട്ടത്തിക്കും കിട്ടി എന്നേ കണക്കാക്കുന്നുള്ളുവെന്ന് സായ് പറയുന്നു. അനുമോൾ വിജയിയായിരിക്കുന്നു. വന്ന് യാഥാർത്ഥ്യത്തെ നേരിടുക എന്ന് മാത്രമെ അനുമോളോട് പറയാനുള്ളു. സീസൺ ആറ് ഒരു പൊട്ടനും സീസൺ ഏഴ് ഒരു പൊട്ടത്തിക്കും കിട്ടി അത്രമാത്രം.
ഓക്കെയായില്ലെ... സെറ്റല്ലേ.... സന്തോഷമായില്ലേ എല്ലാവർക്കും. അനുമോളെ ഇഷ്ടപ്പെടുന്ന അവരുടെ കണ്ടന്റുകൾ ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ കാണരുത്. അവർക്ക് വേണ്ടിയുള്ളതല്ല ഈ വീഡിയോ. അനുമോൾക്ക് കപ്പ് കിട്ടിയതിൽ എനിക്ക് ഒരു തരത്തിലുള്ള സന്തോഷവും ഇല്ല.
അവിടെ ടോപ്പ് ഫൈവിൽ തന്നെ ഒരുപാട് നല്ല മത്സരാർത്ഥികൾ ഉണ്ടായിരുന്നു. ഈ സീസൺ തന്നെ താഴ്ന്ന് വീണ് പൊട്ടി പൊളിയുകയും അനുമോൾ ഒരു സൈഡിൽ നിന്നും ചീഞ്ഞ കണ്ടന്റുകൾ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്ത സമയത്ത് സീസൺ ഒറ്റയ്ക്ക് കൊണ്ടുപോയത് നെവിനാണ്. അനീഷിനും നല്ല പിആറുണ്ടായിരുന്നു. വളരെ ഡ്രാമാറ്റിക്കായിരുന്നു. പക്ഷെ ആരെയും അയാൾ പേഴ്സണലി ഹരാസ് ചെയ്ത് ഉപദ്രവിച്ചിട്ടില്ല.

അങ്ങനെ നോക്കുമ്പോൾ അയാളും ഡിസർവിങ്ങായിരുന്നു. അക്ബറും ഷാനവാസും ഒരുപോലെ തന്നെയാണ്. ഇനി പിആർ മോശമാണോയെന്ന് ചോദിച്ചാൽ അല്ലായെന്ന് മാത്രമെ ഞാൻ പറയൂ. കാരണം ചുറ്റുപാടും നമ്മൾ ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മതി. പിആറുകൾ നമ്മളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പെട്ടന്ന് മനസിലാകും.
നാട് ഭരിക്കുന്ന രാജാവിനും രാജ്യം ഭരിക്കുന്ന രാജാവിനും വരെ പിആറുണ്ട്. പിആർ എല്ലായിടത്തുമുണ്ട്. എല്ലാം കോർപ്പറേറ്റാണ്. ബിഗ് ബോസ് പോലും ഒരു വലിയ കോർപ്പറേറ്റ് ഷോയാണ്. പിആറിനെ കുറ്റം പറഞ്ഞ് അടച്ച് ആക്ഷേപിച്ച് നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല. വിനുവിന് കാശുകിട്ടി അവൻ അതിന് അനുസരിച്ച് പണിയെടുത്തു. കഴിഞ്ഞ കൊല്ലവും ഇത് തന്നെയാണ് സംഭവിച്ചത്. വിനുവിന് കാശുകിട്ടി. വിനു പണിയെടുത്തു. ഇവരുടെ മാനിപ്പുലേഷനിൽ വീഴാതിരിക്കുക എന്നതാണ് നമ്മൾ ജനങ്ങൾ ചെയ്യേണ്ട പരിപാടി.
അത് പക്ഷെ നമ്മൾ ചെയ്യുന്നില്ല. നമുക്ക് മനസിലാവുന്നില്ല... ആര് ആർക്ക് വേണ്ടി പണിയെടുക്കുന്നു, ആര് മാനിപ്പുലേറ്റ് ചെയ്യുന്നു എന്നൊന്നും. നിങ്ങൾ ലൈവ് കണ്ടിട്ടാണ് അനുവിന്റെ ഫാൻ ആയതെങ്കിൽ ഞാൻ ബഹുമാനിച്ചേനെ. നിങ്ങൾ ബിഗ് ബോസ് എപ്പിസോഡ് കൃത്യമായി ഇരുന്ന് കണ്ടിട്ടാണ് അനുവിന്റെ ഫാൻ ആയതെങ്കിലും ഞാൻ ബഹുമാനിച്ചേനെ.
പക്ഷെ സീസൺ ഒന്ന് മുതലുള്ള ആർമികളും അവരുടെ കൂണുപോലെ മുളച്ചുപൊന്തുന്ന പേജുകളും അവിടെ വരുന്ന പോസ്റ്റുകളും കണ്ടിട്ടാണ് അനുവിന്റെ ഫാൻ നിങ്ങൾ ആയതെങ്കിൽ നിങ്ങളെ ഞാൻ ഒരിക്കലും ബഹുമാനിക്കാൻ പോകുന്നില്ല. കരയുന്ന നാല് മാസ് റീലും കണ്ടിട്ടാണ് ഫാൻ ആയതെങ്കിൽ ആരാണ് മണ്ടനായതെന്ന് ആലോചിച്ച് നോക്കു. അനു കുറേ കണ്ടന്റ് കൊടുത്തിട്ടുണ്ട്. ഞാൻ ഏറ്റവും വീഡിയോ ചെയ്തതും അനുമോളെ കുറിച്ചാണ്.
അതിന് കാരണം അത്രത്തോളം ചീഞ്ഞ കണ്ടന്റാണ് അനു കൊടുത്തത് എന്നതിനാലാണ്. ഒരിക്കൽ പോലും ഗെയിമിന്റെ ബ്രില്യൻസ് അനു കാണിച്ചിട്ടില്ല. അത് കാണിച്ചിട്ടുള്ളത് നെവിനും അനീഷും ആര്യനും ആദിലയുമെല്ലാമാണ്. ഡ്രാമ ഇഷ്ടപ്പെടുന്ന സീരിയൽ പ്രേക്ഷകരുടെ മുന്നിൽ ഡ്രാമ ക്വീനായി അനു പെർഫോം ചെയ്തു. കരയുന്നു, ചിരിക്കുന്നു, ഒറ്റപ്പെടുന്നു... എല്ലാ കാർഡും അനു ഇറക്കി.
കരച്ചിൽ കാർഡ്, പെങ്ങളൂട്ടി കാർഡൊക്കെ കീറുമെന്നാണ് സീസണിന്റെ തുടക്കത്തിൽ ലാലേട്ടൻ പറഞ്ഞത്. പക്ഷെ കീറിയത് സീസൺ ഏഴിന്റെ കാർഡാണ്. കണ്ടസ്റ്റൻസ് പൊട്ടൻഷ്യൽ ഉള്ളവരായിരുന്നു.... പക്ഷെ പിആർ കളിച്ചു. ചിലരെ നിർത്തി ചിലരെ തട്ടി. വിനുവിന് എന്തായാലും ഗുണമാണ്. ഇതുമായി ബന്ധപ്പെട്ട് ഇനി വിവാദങ്ങൾ വരും. കൂടിയ ഐറ്റങ്ങൾ വരാൻ കിടക്കുന്നതേയുള്ളു. അനുമോൾക്ക് പലതിനും ക്ലാരിറ്റി കൊടുക്കാൻ പറ്റിയിട്ടില്ലെന്നും സായ് കൃഷ്ണ പറയുന്നു.
BiggBoss Malayalam Season7 Anumol Winner Sai Krishna Video





























