(moviemax.in) ഗൂഗിൾ ജെമിനി നാനോ ബനാന എഐ സാരി ട്രെൻഡ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകായണ്. ആദ്യഘട്ടത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, പിന്നീട് നിരവധി ഉപയോക്താക്കൾ അവരുടെ ആശങ്ക പങ്കുവച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
ത്സലക്ഭവാനി എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവിൻ്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. താൻ നൽകിയ ചിത്രവും, തനിക്ക് എഐ വഴി ലഭിച്ച ഫോട്ടോയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് കൊണ്ടാണ് അവർ വീഡിയോ പങ്കുവച്ചത്. പച്ച നിറത്തിലുള്ള ഫുൾസ്ലീവ് ഡ്രസിൽ നിൽക്കുന്ന ഫോട്ടോയാണ് സാരി ഇമേജ് ക്രിയേറ്റ് ചെയ്യാൻ ഗൂഗിൾ ജെമിനിയിൽ അപ്‌ലോഡ് ചെയ്തത്.
ഇടതുകൈയിൽ ഒരു മറുക് അടക്കമുള്ള ചിത്രമാണ് എഐ ജനററേറ്റ് ചെയ്ത ചിത്രത്തിലുള്ളത്. തൻ്റെ ശരീരത്തിൽ അങ്ങനെ ഒരു മറുക് ഉണ്ടെന്നും, എന്നാൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിൽ മറുക് ഇല്ലെന്നും അവർ അറിയിച്ചു. ഇതാണ് തന്നിൽ ആശങ്ക ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു. എല്ലാവരും ഈ ട്രെൻഡ് ചെയ്യുന്നവരാണ്. പക്ഷേ, സൂക്ഷിക്കണമെന്നും അവർ നിർദേശം നൽകി.
എന്‍റെ ശരീരത്തില്‍ അങ്ങനെയൊരു മറുകുള്ള കാര്യം ജെമിനിക്ക് എങ്ങനെ പിടികിട്ടി? അക്കാര്യം ഭയപ്പെടുത്തുന്നു. എങ്ങനെ നാനോ ബനാന ചിത്രത്തില്‍ ഇങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. അതിനാല്‍ ഇക്കാര്യം എല്ലാവരുമായി പങ്കുവെക്കുകയാണ്. സോഷ്യല്‍ മീഡിയയിലോ എഐ പ്ലാറ്റ്‌ഫോമിലോ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ശ്രദ്ധിക്കുക'- എന്നുമാണ് യുവതി വീഡിയോയില്‍ പറയുന്നത്.
യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വലിയ ചര്‍ച്ചയായി. എഐ ടൂളുകള്‍ സൃഷ്‌ടിക്കുന്ന അപകട സാധ്യതകളെ കുറിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
എങ്ങനെ സുരക്ഷിതമായി എഐ ടൂളുകള്‍ ഉപയോഗിക്കാം?
എന്നാല്‍ ജെമിനി എഐയോ നാനോ ബനാനയോ അപകടമൊന്നും സൃഷ്‌ടിക്കില്ലെന്നും എഐ നിര്‍മ്മിത ഉള്ളടക്കം തിരിച്ചറിയാന്‍ സഹായിക്കുന്ന സിന്ത്ഐഡി (SynthID) എന്ന ഒരു അദൃശ്യ വാട്ടർമാർക്ക് ഈ ചിത്രങ്ങളിലുണ്ട് എന്നുമാണ് ഗൂഗിളിന്‍റെ വാദം. ഇത് സത്യമായാലും അല്ലെങ്കിലും സെൻസിറ്റീവ് അല്ലെങ്കിൽ സ്വകാര്യ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. ലൊക്കേഷൻ ടാഗുകൾ പോലുള്ള മെറ്റാഡാറ്റ നീക്കം ചെയ്യുന്നതും സോഷ്യൽ മീഡിയയിലെ പ്രൈവസി സെറ്റിംഗ്‍സുകൾ കർശനമാക്കുന്നതും ചിത്രങ്ങളും വീഡിയോകളും വ്യക്തിഗത വിവരങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയും. സോഷ്യല്‍ മീഡിയയിലും എഐ ടൂളുകളിലും ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നത് പരിമിതപ്പെടുത്തുന്നതും ദുരുപയോഗ സാധ്യത കുറയ്ക്കുമെന്ന് സൈബര്‍ വിദഗ്‌ധർ പറയുന്നു.
Gemini AI shows locals even unseen moles! Young woman shares concerns following trend