---
title: "ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി 'നിഹാൽക്ക'!"
english_title: "The second Malayali on Instagram's following list; 'Nihalka' is making waves globally!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344391/the-second-malayali-on-instagrams-following-list-nihalka-is-making-waves-globally"
published_at: "2026-02-26T14:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a011c9b8408_The_second_Malayali_on_Instagrams_following_list;_Nihalka_is_making_waves_globally.jpg"
keywords: []
---

# ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; ആഗോളതലത്തിൽ തരംഗമായി 'നിഹാൽക്ക'!

> **Lead Summary:** സോഷ്യൽ മീഡിയ ലോകത്ത് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് പ്രശസ്ത കണ്ടന്റ് ക്രിയേറ്ററായ നിഹാൽ ഹമീദ്. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ 'നിഹാൽക്ക' എന്ന പേരിൽ സുപരിചിതനായ ഇദ്ദേഹത്തെ തേടി ഇപ്പോൾ അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച കണ്ടന്റ് ക്രിയേറ്റർമാരെ മാത്രം ഉൾപ്പെടുത്തുന്ന ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക പേജിൽ നിഹാലിനെ ഫീച്ചർ ചെയ്തു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

സോഷ്യൽ മീഡിയ ലോകത്ത് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് പ്രശസ്ത കണ്ടന്റ് ക്രിയേറ്ററായ നിഹാൽ ഹമീദ്. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ 'നിഹാൽക്ക' എന്ന പേരിൽ സുപരിചിതനായ ഇദ്ദേഹത്തെ തേടി ഇപ്പോൾ അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച കണ്ടന്റ് ക്രിയേറ്റർമാരെ മാത്രം ഉൾപ്പെടുത്തുന്ന ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക പേജിൽ നിഹാലിനെ ഫീച്ചർ ചെയ്തു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

യാത്രകളും സാഹസികത നിറഞ്ഞ ട്രിപ്പുകളും പ്രമേയമാക്കി നിഹാൽ പങ്കുവെക്കുന്ന വേറിട്ട വീഡിയോകളാണ് ഇദ്ദേഹത്തെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനാക്കിയത്. നിലവിൽ പത്ത് ലക്ഷത്തിലധികം (One Million) ഫോളോവേഴ്‌സുള്ള നിഹാലിന്റെ വീഡിയോകളിലെ ക്രിയേറ്റിവിറ്റിയും ഉയർന്ന എൻഗേജ്‌മെന്റുമാണ് ഇൻസ്റ്റഗ്രാമിന്റെ ഈ അപൂർവ്വ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. കണ്ടന്റിലെ വ്യത്യസ്തതയും തനിമയും മുൻനിർത്തി ഇൻസ്റ്റഗ്രാം നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിഭകളുടെ പട്ടികയിലാണ് ഇപ്പോൾ ഈ മലയാളിയും ഇടംപിടിച്ചിരിക്കുന്നത്.

YOLO അടിസ്ഥാനമാക്കി ജീവിതത്തെ ഏറ്റവും രസകരമായി ആസ്വദിക്കുന്നയാൾ എന്നാണ് നിഹാലിനെ പരിചയപ്പെടുത്തികൊണ്ട് ഇൻസ്റ്റഗ്രാം കുറിച്ചിട്ടുള്ളത്. നിഹാലിന്റെ ബയോയിലും YOLO (You Only Live Once) എന്നാണ് പ്രധാനമായും കുറിച്ചിരിക്കുന്നത്.

'ജീവിതം ഇവിടെ ഇപ്പോൾ ഈ നിമിഷമാണ് സംഭവിക്കുന്നത്. ഈ നിമിഷം നമ്മൾ ആസ്വദിക്കണം. നാളെ എന്താണ് നമുക്കായി കാത്തുവെച്ചിരിക്കുന്നത് എന്നറിയില്ല. അതുകൊണ്ട് ഓരോ ദിവസവും ഈ ലോകത്തെ അവസാന ദിവസം എന്ന പോലെ ജീവിക്കൂ,' നിഹാൽ പറയുന്നു. ഇൻസ്റ്റഗ്രാം ഫോളോ ചെയ്തിട്ടുള്ള ഇരുന്നൂറോളം പേരിലെ രണ്ടാമത്തെ മലയാളിയാണ് നിഹാൽ. ഹനുമാൻകൈൻഡാണ് ഈ ലിസ്റ്റിൽ വന്ന ആദ്യ മലയാളി.

ഇൻസ്റ്റയിലെ കണ്ടന്റ് ക്രിയേഷൻ കൂടാതെ മറ്റ് മേഖലകളിലും നിഹാൽ കഴിവ് തെൡയിച്ചിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്ററും ഗായകനുമായ ഹനാൻ ഷായുടെ പുതിയ മ്യൂസിക് വീഡിയോ ഡയറക്ട് ചെയ്തതും നിഹാൽ ഹമീദാണ്.ശാദി മസ്തി എന്ന ഗാനവും രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹനാൻ ഷായ്‌ക്കൊപ്പം മറ്റ് വീഡിയോകളിലും നിഹാൽ ഇടയ്‌ക്കെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344391/the-second-malayali-on-instagrams-following-list-nihalka-is-making-waves-globally)