---
title: "'വിവാഹം കഴിക്കാനിരുന്നയാളുടെ ആവശ്യം അംഗീകരിക്കാനായില്ല'; വിവാഹത്തിൽ നിന്ന് പിന്മാറിയത്തിന്റെ കാരണം വ്യക്തമാക്കി തൃഷ"
english_title: "Trisha explains the reason for withdrawing from marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345096/trisha-explains-the-reason-for-withdrawing-from-marriage"
published_at: "2026-03-02T12:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a530392b916_Trisha_explains_the_reason_for_withdrawing_from_marriage.jpg"
keywords: []
---

# 'വിവാഹം കഴിക്കാനിരുന്നയാളുടെ ആവശ്യം അംഗീകരിക്കാനായില്ല'; വിവാഹത്തിൽ നിന്ന് പിന്മാറിയത്തിന്റെ കാരണം വ്യക്തമാക്കി തൃഷ

> **Lead Summary:** തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ തെന്നിന്ത്യൻ സിനിമാലോകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന ആരോപണമുയർത്തി സംഗീത കോടതിയെ സമീപിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, നടി തൃഷയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

## Article Content

തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ തെന്നിന്ത്യൻ സിനിമാലോകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന ആരോപണമുയർത്തി സംഗീത കോടതിയെ സമീപിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, നടി തൃഷയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

വിജയ്‌യുടെ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണം തൃഷയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സൈബർ ഇടങ്ങളിൽ സജീവമാകുന്നത്. ഇതിനിടെ താരത്തിന്റെ സ്വകാര്യ ജീവിതം തിരയുന്ന തിരക്കിലാണ് ഒരു വിഭാഗം ആരാധകർ.

തൃഷ തന്നെ അഭിമുഖങ്ങളിലൂടെ പലതവണ പറഞ്ഞിട്ടുണ്ട് വിവാഹത്തിന് താൽപര്യമില്ലെന്ന്. എന്നാല്‍ തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. എന്നാല്‍ വിവാഹത്തിന് തൊട്ട് മുന്‍പ് തൃഷ തന്നെ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

2015 ജനുവരി 23നാണ് തൃഷയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ വരുണ്‍ മനിയനുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ മെയ്യിൽ തൃഷ തന്നെ ആ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ അന്ന് എന്തിനാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് തൃഷ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞു. സിനിമകള്‍ക്ക് പകരം വിവാഹ നിശ്ചയം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗര്‍ഭിണിയായാല്‍ മാത്രമേ ഞാന്‍ ഇടവേളയെടുക്കൂ. നായിക വേഷം കിട്ടാതെ വന്നാല്‍ എന്റെ ഇമേജിന് ചേര്‍ന്ന വേഷം തിരഞ്ഞെടുക്കും. അല്ലാതെ സിനിമയില്‍ നിന്നും മാറി നില്‍ക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം' എന്നാണ് അന്ന് തൃഷ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345096/trisha-explains-the-reason-for-withdrawing-from-marriage)