---
title: "'തമാശയ്ക്ക് പോലും ആരും ഇത് ചെയ്യരുത്'; ജോളോ ചിപ്പ് കഴിച്ച് വയ്യാതായതോടെ ആരാധകർക്ക് മുന്നറിയിപ്പുമായി അനുമോൾ"
english_title: "'No one should do this even for fun'; Anumol warns fans after becoming incapacitated after eating Jolo chips"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343168/no-one-should-do-this-even-for-fun-anumol-warns-fans-after-becoming-incapacitated-after-eating-jolo-chips"
published_at: "2026-02-20T16:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699843c49c5e5_Anumol_warns_fans_after_becoming_incapacitated_after_eating_Jolo_chips.jpg"
keywords: []
---

# 'തമാശയ്ക്ക് പോലും ആരും ഇത് ചെയ്യരുത്'; ജോളോ ചിപ്പ് കഴിച്ച് വയ്യാതായതോടെ ആരാധകർക്ക് മുന്നറിയിപ്പുമായി അനുമോൾ

> **Lead Summary:** സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരികളായി മാറിയ അനുമോളും ആതിര മാധവും വീണ്ടും വാർത്തകളിൽ നിറയുന്നു. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന 'ജോളോ ചിപ്പ്' പരീക്ഷിക്കുന്ന ഇരുവരുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുമോളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ രസകരമായ വീഡിയോ പുറത്തുവിട്ടത്.

## Article Content

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരികളായി മാറിയ അനുമോളും ആതിര മാധവും വീണ്ടും വാർത്തകളിൽ നിറയുന്നു. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന 'ജോളോ ചിപ്പ്' പരീക്ഷിക്കുന്ന ഇരുവരുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുമോളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ രസകരമായ വീഡിയോ പുറത്തുവിട്ടത്.

താൻ അധികം സുഹൃത്തുക്കളുള്ള ആളല്ലെന്നും എന്നാൽ ആതിരയുമായി ഈയടുത്താണ് ഇത്രയും അടുത്ത സൗഹൃദമുണ്ടായതെന്നും ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള നൃത്ത വീഡിയോകളും റീലുകളും മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എരിവ് സഹിക്കാനാവാതെ കഷ്ടപ്പെടുന്ന ഇരുവരുടെയും പ്രകടനമാണ് പുതിയ വീഡിയോയുടെ ഹൈലൈറ്റ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

എന്നെങ്കിലും ജോളോ ചിപ്പ് മേടിക്കണം എന്നുള്ളത് വളരെ നാളുകളായുള്ള തന്റെ ആഗ്രഹമായിരുന്നു എന്നാണ് അനുമോൾ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ആദ്യത്തെ ബൈറ്റ് എടുത്തയുടനെ അമ്മേ എന്നു വിളിച്ച് ഇരുവരും കരയുന്നതും ആതിര വെള്ളമെടുക്കാൻ ഓടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരുടെയും കണ്ണ് നിറഞ്ഞൊഴുകുന്നതാണ് കാണുന്നത്. ശത്രുക്കൾക്കു കൊടുക്കാൻ പറ്റിയ സാധനമാണ് എന്നും അനുമോൾ തമാശക്ക് പറയുന്നുണ്ട്. ജോളോ ചിപ്പ് കഴിച്ച് ചെവിയിൽ വരെ അസ്വസ്ഥത അനുഭവപ്പെടുന്നു എന്ന് ആതിര പറഞ്ഞപ്പോൾ തല കറങ്ങുന്നു എന്നായിരുന്നു അനുമോളുടെ പ്രതികരണം.

വെറുംവയറ്റിൽ ജോളോ ചിപ്പ് കഴിക്കാൻ പാടില്ല എന്നറിഞ്ഞിട്ടു തന്നെയാണ് ഈ സാഹസത്തിനു മുതിർന്നതെന്നും ആരും ഇങ്ങനെ ചെയ്യരുതെന്നും അനുമോൾ വീഡിയോയിൽ പറയുന്നുണ്ട്. തമാശക്കു പോലും ആരും ഇത് കഴിക്കരുതെന്നും കൊച്ചു കുട്ടികൾക്ക് ഇത് വാങ്ങി കൊടുക്കരുതെന്നും ഇരുവരും മുന്നറിയിപ്പ് നൽകി.

> [" target="_blank">](http://<iframe width=)
</p>

### Related Links & Sources
- [Original Story Source](https://moviemax.in/news/343168/no-one-should-do-this-even-for-fun-anumol-warns-fans-after-becoming-incapacitated-after-eating-jolo-chips)