---
title: "'പ്രതിസന്ധികൾക്ക് വിദ്യാഭ്യാസവുമായി ബന്ധമില്ല'; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ്"
english_title: "'Crises have nothing to do with education'; Rajpal Yadav responds to Priyadarshan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345227/crises-have-nothing-to-do-with-education-rajpal-yadav-responds-to-priyadarshan"
published_at: "2026-03-02T22:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5bbc8b23f0_16.jpg"
keywords: []
---

# 'പ്രതിസന്ധികൾക്ക് വിദ്യാഭ്യാസവുമായി ബന്ധമില്ല'; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ്

> **Lead Summary:** **ത**നിക്ക് വിദ്യാഭ്യാസക്കുറവാണെന്ന സംവിധായകൻ പ്രിയദർശന്റെ പ്രസ്താവനയ്ക്കെതിരെ നടൻ രാജ്പാൽ യാദവ് രംഗത്ത്. കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാതെയാണ് പ്രിയദർശൻ ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്ന് രാജ്പാൽ യാദവ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

## Article Content

**ത**നിക്ക് വിദ്യാഭ്യാസക്കുറവാണെന്ന സംവിധായകൻ പ്രിയദർശന്റെ പ്രസ്താവനയ്ക്കെതിരെ നടൻ രാജ്പാൽ യാദവ് രംഗത്ത്. കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാതെയാണ് പ്രിയദർശൻ ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്ന് രാജ്പാൽ യാദവ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

രാജ്പാൽ യാദവ് നല്ല മനുഷ്യനാണെങ്കിലും വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണ് അദ്ദേഹം നിയമക്കുരുക്കുകളിൽ പെട്ടുപോയതെന്നായിരുന്നു പ്രിയദർശന്റെ മുൻപത്തെ പരാമർശം.

ഇതിനോട് പ്രതികരിക്കവെ, ജീവിതത്തിലെ പ്രതിസന്ധികൾക്ക് വിദ്യാഭ്യാസവുമായി ബന്ധമില്ലെന്നും സിനിമാരംഗത്തെ വലിയ വ്യക്തികൾ പോലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ടെന്നും രാജ്പാൽ പറഞ്ഞു.

അറിവില്ലാത്ത ഒരാൾക്ക് സിനിമാ മേഖലയിൽ 30 വർഷം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും, പ്രിയദർശനെ ബഹുമാനിക്കുമ്പോഴും വസ്തുതകൾ അറിയാതെയുള്ള അദ്ദേഹത്തിന്റെ സംസാരം ശരിയല്ലെന്നും രാജ്പാൽ യാദവ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345227/crises-have-nothing-to-do-with-education-rajpal-yadav-responds-to-priyadarshan)