---
title: "ബോക്സ് ഓഫീസ് പരാജയങ്ങളെ മറികടക്കാൻ സൂര്യയുടെ മാസ്റ്റർ പ്ലാൻ; 'വിശ്വനാഥ് ആൻഡ് സൺസ് ' റെക്കോർഡ് തുകയുടെ ഒടിടി ഡീൽ"
english_title: "Vishwanath & Sons gets record OTT deal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345103/vishwanath-sons-gets-record-ott-deal"
published_at: "2026-03-02T12:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5343b8c9c9_news10.jpg"
keywords: []
---

# ബോക്സ് ഓഫീസ് പരാജയങ്ങളെ മറികടക്കാൻ സൂര്യയുടെ മാസ്റ്റർ പ്ലാൻ; 'വിശ്വനാഥ് ആൻഡ് സൺസ് ' റെക്കോർഡ് തുകയുടെ ഒടിടി ഡീൽ

> **Lead Summary:** **[** തെലുങ്ക് ഹിറ്റ് ചിത്രം 'ലക്കി ഭാസ്‌കർ'ക്ക് ശേഷം സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന പുതിയ സൂര്യ ചിത്രത്തിന് 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന് പേരിട്ടു. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ഇതിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

## Article Content

**[** തെലുങ്ക് ഹിറ്റ് ചിത്രം 'ലക്കി ഭാസ്‌കർ'ക്ക് ശേഷം സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന പുതിയ സൂര്യ ചിത്രത്തിന് 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന് പേരിട്ടു. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ഇതിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഒരു കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന സൂര്യയുടെ ഹൃദ്യമായ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം ജൂലൈയിൽ തീയേറ്ററുകളിലെത്തുമെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. മമിത ബൈജു നായികയാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി സൂര്യ 50 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു.

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ (OTT) ഇതിനോടകം തന്നെ നെറ്റ്ഫ്ലിക്സ് 85 കോടി രൂപയ്ക്ക് സ്വന്തമാക്കിക്കഴിഞ്ഞു. നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്.

മുൻപ് റിലീസ് ചെയ്ത 'കങ്കുവ', 'റെട്രോ' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിനാൽ, സൂര്യയെ സംബന്ധിച്ചിടത്തോളം 'വിശ്വനാഥ് ആൻഡ് സൺസ്' ഒരു കരുത്തുറ്റ തിരിച്ചുവരവിനുള്ള വേദിയാകുമെന്നാണ് ആരാധകർ കരുതുന്നത്.

ഇതിനുപുറമെ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' എന്ന ചിത്രവും സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345103/vishwanath-sons-gets-record-ott-deal)