---
title: "'ആ കുട്ടിയെ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്'; ഫഹദിനോടുള്ള ഇഷ്ടത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി ഉർവശി"
english_title: "Urvashi also revealed the reason behind her love for Fahadh."
publisher: "moviemax.in"
canonical_url: "https://moviemax.in/news/345090/urvashi-also-revealed-the-reason-behind-her-love-for-fahadh"
published_at: "2026-03-02T11:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a52c9b43dc2_Urvashi_also_revealed_the_reason_behind_her_love_for_Fahadh.jpg"
keywords: []
---

# 'ആ കുട്ടിയെ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്'; ഫഹദിനോടുള്ള ഇഷ്ടത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി ഉർവശി

> **Lead Summary:** മലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരമായ ഉർവശി യുവതാരങ്ങളായ ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. നസ്രിയ സിനിമയിൽ സജീവമായി തുടർന്നിരുന്നെങ്കിൽ മികച്ച ഒരു നടിയായി വളരുമായിരുന്നുവെന്ന് ഉർവശി അഭിപ്രായപ്പെട്ടു. സൈന സൗത്ത് പ്ലസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

## Article Content

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരമായ ഉർവശി യുവതാരങ്ങളായ ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. നസ്രിയ സിനിമയിൽ സജീവമായി തുടർന്നിരുന്നെങ്കിൽ മികച്ച ഒരു നടിയായി വളരുമായിരുന്നുവെന്ന് ഉർവശി അഭിപ്രായപ്പെട്ടു. സൈന സൗത്ത് പ്ലസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ഫഹദ് ഫാസിലിന്റെ അഭിനയത്തെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും ഉർവശി പറഞ്ഞു. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ഉർവശി, പുതിയ തലമുറയിലെ അഭിനേതാക്കളുടെ കഴിവിനെ പ്രശംസിച്ചെത്തിയത് സിനിമാ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.

'മീരയും നവ്യയുമൊക്കെ നല്ല പെര്‍ഫോമന്‍സാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാംഗ്‌ളൂർ ഡെയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാന്‍ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി', ഉർവശി പറഞ്ഞു.

'ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. പ്രധാനപ്പെട്ട കാരണം, അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ്. അത് കാണുമ്പോള്‍ നമുക്ക് മനസിലാകുന്നുണ്ട്, ഒരിക്കലു ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല ഫഹദ് തെരഞ്ഞെടുത്തിട്ടുള്ളത്. ഞാനൊരു ഭയങ്കര ഹീറോയാണെന്നൊന്നു ഇല്ല. വിഗ്ഗൊക്കെ വച്ച് രൂപം മാറ്റാനില്ല. ഞാന്‍ ഇങ്ങനെയാണ്, വ്യത്യസ്തയുള്ള വേഷമാണെങ്കില്‍ ഞാന്‍ ഓക്കെയാണ്. തരുന്നത് ഏറ്റവും മനോഹരമായി ചെയ്യും. ആ നിലപാടാണ്. ഏകദേശം എന്റെ നിലപാടാണത്. അതിനാല്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്'' എന്നാണ് ഉര്‍വശി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345090/urvashi-also-revealed-the-reason-behind-her-love-for-fahadh)