---
title: "'പാശുപതാസ്ത്രം പണ്ടത്തെ ന്യൂക്ലിയർ വെപ്പൺ'; പുരാണങ്ങളിലെ ശാസ്ത്രം അത്ഭുതകരമെന്ന് നടൻ ജഗദീഷ്"
english_title: "'Pashupatastra is an ancient nuclear weapon'; Actor Jagadish says the science in Puranas is amazing"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342927/pashupatastra-is-an-ancient-nuclear-weapon-actor-jagadish-says-the-science-in-puranas-is-amazing"
published_at: "2026-02-19T14:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d7d384baf_Actor_Jagadish_says_the_science_in_Puranas_is_amazing.jpg"
keywords: []
---

# 'പാശുപതാസ്ത്രം പണ്ടത്തെ ന്യൂക്ലിയർ വെപ്പൺ'; പുരാണങ്ങളിലെ ശാസ്ത്രം അത്ഭുതകരമെന്ന് നടൻ ജഗദീഷ്

> **Lead Summary:** പുരാണങ്ങളിലെ പാശുപതാസ്ത്രം ഇന്നത്തെ കാലത്തെ ന്യൂക്ലിയർ വെപ്പണുകൾക്ക് (ആണവായുധം) സമാനമാണെന്ന് നടൻ ജഗദീഷ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വെണ്ണല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ശാസ്ത്രം ഇന്ന് കണ്ടെത്തുന്ന പല കാര്യങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നമ്മുടെ പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്നത് അത്ഭുതകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

പുരാണങ്ങളിലെ പാശുപതാസ്ത്രം ഇന്നത്തെ കാലത്തെ ന്യൂക്ലിയർ വെപ്പണുകൾക്ക് (ആണവായുധം) സമാനമാണെന്ന് നടൻ ജഗദീഷ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വെണ്ണല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ശാസ്ത്രം ഇന്ന് കണ്ടെത്തുന്ന പല കാര്യങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നമ്മുടെ പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്നത് അത്ഭുതകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട ഐതിഹ്യം വിശദീകരിക്കവെയാണ് പാശുപതാസ്ത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ടായത്. അർജുനൻ പാശുപതാസ്ത്രത്തിനായി തപസ്സ് ചെയ്തതും പിന്നീട് ശിവൻ അർജുനന് ആയുധം നൽകിയതുമായ ചരിത്ര സന്ദർഭങ്ങളെ ജഗദീഷ് സംസാരത്തിൽ ഓർമ്മിപ്പിച്ചു. ലക്ഷ്യം വെച്ചാൽ അത് നശിപ്പിച്ചേ മടങ്ങൂ എന്ന പാശുപതാസ്ത്രത്തിന്റെ സവിശേഷതയാണ് ന്യൂക്ലിയർ വെപ്പണുമായി അദ്ദേഹം താരതമ്യം ചെയ്തത്. താരത്തിന്റെ ഈ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നമ്മുടെ ആധുനിക കാലഘട്ടവുമായി ബന്ധപ്പെട്ട് രസകരമായ ചരിത്രമുണ്ട്. അതെങ്ങനെ ആണെന്ന് ചോദിച്ചാല്‍, അര്‍ജുനന്‍ പാശുപതാസ്ത്രം നേടണമെന്ന ആഗ്രഹവുമായി ശിവനെ തപസ് ചെയ്തു. പാശുപതാസ്ത്രവുമായി ഇന്ന് നമുക്ക് താരതമ്യം ചെയ്യാന്‍ പറ്റുന്നത് ന്യുക്ലിയര്‍ വെപ്പണ്‍സിനെയാണ്. പാശുപതാസ്ത്രം കയ്യില്‍ കൊടുത്താല്‍ അതെങ്ങനെ ഉപയോഗിക്കുമെന്ന് എനിക്ക് ആദ്യം അറിയണമെന്ന തീരുമാനത്തിൽ ഭ​ഗവാൻ എത്തി. കിരാദന്‍റെ വേഷത്തില്‍ ഭഗവാന്‍ അർജുനന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പരീക്ഷിക്കാന്‍ വേണ്ടി. ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണിന്‍റെ കാര്യം അതല്ലേ. ഇറാനും അമേരിക്കയും തമ്മില്‍ ഇന്ന് യുദ്ധം ചെയ്യുകയാണ്. എന്തിന് വേണ്ടി ന്യൂക്ലിയര്‍ വെപ്പണിന്‍റെ കാര്യത്തിന് വേണ്ടി. എത്ര ഉണ്ട്? എന്ന് ഉപയോഗിക്കും ? എന്നൊക്കെ പറയുന്നു. ഇതിനൊക്കെ എത്രയോ വര്‍ഷം മുന്‍പ് പുരാണത്തില്‍ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായിട്ടുള്ള കാര്യമാണ്. ആ പാശുപതാസ്ത്രത്തെ ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണുമായി നമുക്ക് ഉപമിക്കാം. അങ്ങനെ ഭഗവാനാണെന്ന് അറിയാതെ യുദ്ധം ചെയ്ത്, ഗാണ്ടീവം ഒഴിച്ച് ബാക്കി എല്ലാ ആയുധവും വച്ച് കീഴടങ്ങുകയാണ് അര്‍ജുനന്‍. ഒടുവില്‍ ശിവൻ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷനായി. ചരിത്രമായിക്കോട്ടെ പുരാണം ആയിക്കോട്ടെ ഒരു ആയുധം നമ്മുടെ കയ്യില്‍ കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കണം എന്നാണ് ചിന്തിക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342927/pashupatastra-is-an-ancient-nuclear-weapon-actor-jagadish-says-the-science-in-puranas-is-amazing)