---
title: "പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം; ടോക്സിക്, ദൃശ്യം 3 ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഗൾഫ് റിലീസ് പ്രതിസന്ധിയിൽ"
english_title: "Conflict in West Asian countries puts Gulf film releases in crisis"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345170/conflict-in-west-asian-countries-puts-gulf-film-releases-in-crisis"
published_at: "2026-03-02T15:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5661667c58_5.jpg"
keywords: []
---

# പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം; ടോക്സിക്, ദൃശ്യം 3 ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഗൾഫ് റിലീസ് പ്രതിസന്ധിയിൽ

> **Lead Summary:** **ഇ**റാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ യുദ്ധസമാന സാഹചര്യം മലയാള ചലച്ചിത്ര മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

## Article Content

**ഇ**റാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ യുദ്ധസമാന സാഹചര്യം മലയാള ചലച്ചിത്ര മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഈദ് റിലീസായി എത്തേണ്ടിയിരുന്ന പ്രമുഖ ചിത്രങ്ങളുടെ ജിസിസി റിലീസ് ഇതോടെ പ്രതിസന്ധിയിലായി. ഗീതു മോഹൻദാസ്-യഷ് ടീമിന്റെ 'ടോക്സിക്', മിഥുൻ മാനുവൽ തോമസിന്റെ 'ആട് 3', ബി. ഉണ്ണിക്കൃഷ്ണൻ-നിവിൻ പോളി ചിത്രം 'പ്രതിച്ഛായ', മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്', മോഹൻലാലിന്റെ 'ദൃശ്യം 3', ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഗൾഫ് റിലീസിനെയാണ് നിലവിലെ സാഹചര്യം ബാധിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ബോക്സോഫീസ് വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്ന ജിസിസി രാജ്യങ്ങളിൽ റിലീസ് അനിശ്ചിതത്വത്തിലാകുന്നത് നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഈ മാസം 18-ന് റിലീസ് ചെയ്യേണ്ട ആട് 3, ടോക്സിക്, ധുരന്ധർ എന്നീ ചിത്രങ്ങളും ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ദൃശ്യം 3, പേട്രിയറ്റ്, പള്ളിച്ചട്ടമ്പി എന്നിവയും എങ്ങനെ പ്രദർശനത്തിനെത്തിക്കും എന്നറിയാതെ ചലച്ചിത്ര പ്രവർത്തകർ ആശയക്കുഴപ്പത്തിലാണ്. മേഖലയിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സിനിമ ആരാധകരും സിനിമാ ലോകവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/345170/conflict-in-west-asian-countries-puts-gulf-film-releases-in-crisis)