---
title: "'സീരിയൽ കണ്ടിരുന്ന ജോലിക്കാർ കുട്ടിക്ക് നൽകിയത് കേടായ പാൽ, ജോലിക്കാരിയോട് അപ്പോൾ തന്നെ ഇറങ്ങാൻ പറഞ്ഞു'; തന്നെ ഡിപ്രഷനിലാക്കിയ ആ സംഭവത്തെക്കുറിച്ച് ഉർവശി"
english_title: "Urvashi talks about the incident that made her depressed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345113/urvashi-talks-about-the-incident-that-made-her-depressed"
published_at: "2026-03-02T12:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a53872cf6bb_Urvashi_talks_about_the_incident_that_made_her_depressed.jpg"
keywords: []
---

# 'സീരിയൽ കണ്ടിരുന്ന ജോലിക്കാർ കുട്ടിക്ക് നൽകിയത് കേടായ പാൽ, ജോലിക്കാരിയോട് അപ്പോൾ തന്നെ ഇറങ്ങാൻ പറഞ്ഞു'; തന്നെ ഡിപ്രഷനിലാക്കിയ ആ സംഭവത്തെക്കുറിച്ച് ഉർവശി

> **Lead Summary:** മകൻ ജനിച്ച സമയത്ത് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി ഉർവശി. പ്രസവശേഷം കുഞ്ഞിനെ പരിചരിക്കാൻ നിർത്തിയ ജോലിക്കാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ തന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചുവെന്ന് താരം വെളിപ്പെടുത്തി. 'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പങ്കുവെച്ചത്.

## Article Content

മകൻ ജനിച്ച സമയത്ത് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി ഉർവശി. പ്രസവശേഷം കുഞ്ഞിനെ പരിചരിക്കാൻ നിർത്തിയ ജോലിക്കാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ തന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചുവെന്ന് താരം വെളിപ്പെടുത്തി. 'ഒറിജിനൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പങ്കുവെച്ചത്.

ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ കുഞ്ഞിനെ ജോലിക്കാരെ ഏൽപ്പിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. ഒരിക്കൽ ജോലിക്കാർ ടിവിയിൽ സീരിയൽ കണ്ടുകൊണ്ടിരുന്നപ്പോൾ കുട്ടിക്ക് നൽകിയത് കേടായ പാലായിരുന്നു. ഈ സംഭവം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞുവെന്നും അതിന് ശേഷം വലിയ രീതിയിലുള്ള ഭയവും ടെൻഷനും തന്നെ പിടികൂടിയെന്നും ഉർവശി പറഞ്ഞു. കുഞ്ഞിന്റെ കാര്യത്തിലുള്ള ഈ ആശങ്ക ആ കാലഘട്ടത്തിൽ തന്നെ ഡിപ്രഷനിലേക്ക് എത്തിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

'ഡിപ്രഷൻ ആയിരുന്നു എനിക്ക്. വർക്ക് ചെയ്യാൻ പറ്റില്ല. വീട്ടിൽ കുഞ്ഞിനെ ആക്കിയിട്ട് പോകുന്നു. ജോലിക്കാരുടെ അടുത്താണ് കുഞ്ഞിനെ ആക്കിയത്. ഇവര് കുഞ്ഞിന് പാല് ഫ്രഷ് ആയിട്ട് ആയിരിക്കുമോ കൊടുക്കുന്നത്, എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടായിരിക്കുന്നു. അങ്ങനെ ഒരു ഷൂട്ടിങ്ങിന്റെ ഇടയിൽ ഞാൻ അന്തം വിട്ട് ഓടി വന്നു. പ്രസവത്തിനു മുൻപ് കമ്മിറ്റ് ചെയ്ത ഷൂട്ടിങ് ആയിരുന്നു അത്. ഓടി വന്നപ്പോൾ ഞാൻ വിചാരിച്ചതുപോലെ കുഞ്ഞിനെ സോഫയിൽ ഇങ്ങനെ കിടത്തിയിട്ട് പാല് കൊടുക്കുകയാണ്. അവര് സീരിയൽ കാണുകയാണ്.

ഞാൻ ആറു മണിക്ക് ശേഷം വർക്ക് ചെയ്യില്ല. അന്ന് ഞാൻ അഞ്ചു മണിക്ക് വന്നു. നോക്കിയപ്പോൾ കുട്ടിയ്ക്ക് കൊടുക്കുന്ന പാല് പിരിഞ്ഞുപോയി. ഉച്ചയ്ക്ക് കലക്കി വെച്ചിരുന്നതാണ്. ഈ തൈര് പോലെയുള്ള പാൽ കൊച്ചു തുപ്പുന്നുണ്ട്. എനിക്ക് ദേഷ്യം വന്നു, ഉടനെ ജോലിക്കാരിയോട് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. പിറ്റേന്ന് മുതൽ അങ്കലാപാണ്. ടോയ്ലറ്റിൽ പോയാ ഇവർ കൈ കഴുകിയിട്ടാണോ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുക എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു.

കഴിയുന്നതും, എന്റെ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ ആണ് ചെയ്തു കൊണ്ടിരുന്നത്. എന്റെ അപ്പച്ചിയാണ് കുഞ്ഞിനെ നോക്കികൊണ്ടിരുന്നത്. ഇടയക്ക് അപ്പച്ചി നാട്ടിൽ പോയിട്ട് വരുന്ന ഒന്നോ രണ്ടോ ദിവസത്തെ ഗ്യാപ്പിലാ ഇതൊക്കെ സംഭവിക്കുന്നത്. അത് വല്ലാത്ത ഡിപ്രഷനും പ്രശ്നമാണ്. മോനെ സ്കൂളിൽ ചേർക്കുന്നവരെ ഞാൻ കൊണ്ടുനടന്നു.ഞാൻ എന്റെ മക്കളെ ആരെകൊണ്ടും കുളിപ്പിച്ചിട്ടില്ല. 28 ദിവസം വരെ ഞാൻ കുളിപ്പിച്ചു,' ഉർവശി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345113/urvashi-talks-about-the-incident-that-made-her-depressed)