( moviemax.in) ടോപ് ഫൈവ് ലിസ്റ്റ് വന്നതോടെ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരിൽ നിന്ന് ആരാകും ഏറ്റവുമൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ സെവന്‍ കപ്പുയർത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അക്ബർ തീർച്ചയായും കപ്പുയർത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അക്ബർ ഫാൻസും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം.
എന്നാൽ മാറിമറിഞ്ഞ പ്രേക്ഷകവിധിയിൽ അക്ബർ അഞ്ചാമനായി പുറത്തായിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനെന്ന പേര് നേടിയെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത അക്ബർ, ബിഗ് ബോസ് ഹൗസിനെ തന്‍റെ പാരഡി ഗാനങ്ങളിലൂടെ രസകരമാക്കിയ മത്സരാർഥി കൂടിയായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ സെവനിൽ പ്രേക്ഷകശ്രദ്ധ നേടിയ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ. സീ കേരളത്തിലെ സരിഗമപ എന്ന ഹിറ്റ് റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനെന്ന പേര് നേടിയെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത ഒരാളായിരുന്നു അക്ബർ.
അതോടൊപ്പം ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ മെന്റർ കൂടിയായി അക്ബർ നിറഞ്ഞു നിന്നിരുന്നു. ഈ ഫെയിം തന്നെയാണ് അക്ബറിനെ ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥി ആയി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും. പാട്ടു പാടുന്ന അക്ബറിനെ കണ്ടു ശീലിച്ച മലയാളിക്ക് ബിഗ് ബോസ് ഹൗസിലെ അക്ബർ ഒരു പുതിയ മുഖം തന്നെ ആയിരുന്നു.
കണ്ടാൽ സൗമ്യനെന്ന് തോന്നുമെങ്കിലും അത്യാവശ്യം മുൻകോപവും ദേഷ്യവും ഒക്കെയുള്ള ആളായാണ് അക്ബറിനെ ബിഗ് ബോസ് ഹൗസിൽ പ്രേക്ഷകർ കണ്ടത്. അതിരുവിട്ട പദപ്രയോഗങ്ങളും മോശം പെരുമാറ്റവും കാരണം അക്ബറിന് മോഹൻലാൽ തന്നെ വാണിംഗ് കൊടുക്കുന്ന അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.
ഹൗസിൽ അക്ബറിന്റെ പ്രിയസുഹൃത്തായിരുന്നു അപ്പാനി ശരത്ത്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അപ്പാനി ശരത് എവിക്ട് ആയതോടെ അക്ബറിന്റെ വലിയൊരു സപ്പോർട്ട് ആണ് ഹൗസിനകത്ത് കുറഞ്ഞത്. ശേഷം നെവിൻ, ആര്യൻ എന്നിവരായിയായിരുന്നു അക്ബറിന്റെ കൂട്ട്.
തുടക്കം മുതലേ ഷാനവാസ്, അനീഷ്, അനുമോൾ, ആദില, നൂറ എന്നിവരോട് അക്ബർ ഒരു കയ്യകലം പാലിച്ചിരുന്നു. വിശ്വസിക്കാൻ കൊള്ളാത്തവരെന്നും ശത്രുപക്ഷമെന്നും അക്ബർ മുദ്രകുത്തിയവരായിരുന്നു ഇവർ.
പലപ്പോഴായി ഈ പറഞ്ഞവരെ ടാർഗറ്റ് ചെയ്ത് കളിക്കാൻ അക്ബർ ശ്രമിച്ചിട്ടുണ്ട്. അതേസമയം മറുഭാഗത്ത് നിന്നുള്ളവരുടെ ഉഗ്രൻ ഗോളുകൾക്ക് ഡിഫൻഡ് ചെയ്ത് കളിക്കാനും അക്ബർ മറന്നിട്ടിലായിരുന്നു. തനിക്ക് നേരെ വന്ന ആക്രമണങ്ങളെ നിഷ്പ്രഭമാക്കി പന്ത് വീണ്ടും തന്റെ കോർട്ടിലാക്കാൻ അക്ബർ മാക്സിമം എഫർട്ട് ഇട്ടിട്ടുണ്ട്.
Bigg Boss Grand Finale, Akbar is the fourth runner-up































.jpg)
