(moviemax.in) ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ബോളിവുഡ് നടൻ ധർമേന്ദ്രയുടെ (89) ആരോഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. നവംബർ ഒന്നിന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.
ലൈവ് മിന്റ് റിപ്പോർട്ട് പ്രകാരം ധർമേന്ദ്രയുടെ ആരോഗ്യസ്ഥിതി അത്യാസന്ന നിലയിലാണ്. താരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് സൂചനകളുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കുടുംബമോ ആശുപത്രി അധികൃതരോ ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
Actor Dharmendra's health condition critical
































