ഇനി വീട്ടിലിരുന്ന് കാണാം; ‘ഡ്യൂഡ്’ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി എത്തി

ഇനി വീട്ടിലിരുന്ന് കാണാം; ‘ഡ്യൂഡ്’ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി എത്തി
Nov 10, 2025 03:49 PM | By VIPIN P V

പ്രദീപ് രംഗനാഥനും മലയാളത്തിന്റെ പ്രിയ താരം മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ഡ്യൂഡ്’ ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. ഒരു റൊമാന്റിക് ഫൺ എൻ്റർടെയ്നർ ആയി ഒരുങ്ങിയ ഈ സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം ചിത്രം 100 കോടി രൂപയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിക്കഴിഞ്ഞു.

ഇതോടെ, നായകനായുള്ള പ്രദീപ് രംഗനാഥന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. നേരത്തെ അദ്ദേഹം അഭിനയിച്ച ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമകളും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. തിയേറ്ററുകളിൽ 100 കോടി നേടി വിജയം കൊയ്ത ഡ്യൂഡ് എന്ന റൊമാന്റിക് ഫൺ എൻ്റർടെയ്നർ ചിത്രം നവംബർ 14-ന് നെറ്റ്ഫ്ലിക്സിലൂടെ ഒ.ടി.ടി.യിൽ സ്ട്രീമിങ് ആരംഭിക്കും.

കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബ ബന്ധങ്ങൾ, സൗഹൃദം എന്നിവയുടെ സമന്വയമായ ഈ ടോട്ടൽ പാക്കേജ് സിനിമ ഒ.ടി.ടി.യിലും ഒന്നാം സ്ഥാനം നേടുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചു. അതോടൊപ്പം, മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന ശക്തമായ വേഷപ്പകർച്ചയിൽ എത്തിയ ശരത് കുമാറിന്റെ പ്രകടനവും പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു.

നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷനായ സായ് അഭ്യങ്കർ ഈണമിട്ട ഗാനങ്ങളെല്ലാം തിയേറ്ററുകളിൽ വലിയ ആഘോഷമായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്‌സ് കേരളത്തിലെ വിതരണം നിർവ്വഹിച്ചു. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളാണ്.



Now you can watch it at home The OTT release date of the film Dude has arrived

Next TV

Related Stories
'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

Nov 9, 2025 04:12 PM

'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

'വൂൾഫ്' , ഏറ്റവും പുതിയ തമിഴ്ഗാനങ്ങൾ, അനസൂയ ഭരദ്വാജ് , ഹരിചരൺ, പ്രഭുദേവയുടെ കാൽ കടിച്ചു...

Read More >>
താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

Nov 8, 2025 02:34 PM

താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

ബോഡി ഷേമിംഗ്, നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് , ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ്...

Read More >>
Top Stories










News Roundup






https://moviemax.in/-