#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ
Apr 24, 2024 09:17 AM | By Athira V

ട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം.... കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രമായ 'ഗു' മെയ് 17നാണ് ലോകമെമ്പാടുമുള്ള തീയേറ്റുകളിലെത്തുന്നത്. സിനിമയുടേതായിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും ഏറെ ചർച്ചയായിരുന്നതാണ്.

അതിന് പിന്നാലെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ചിത്രത്തിൽ മിന്നയായി ദേവനന്ദ എത്തുമ്പോള്‍ സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

#'Gu' #release #announcement #poster #teases #film #hits #theaters #May #17

Next TV

Related Stories
#NivinPauly | മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിരേഷനായത് ഈ താരമാണ്: തുറന്നുപറഞ്ഞ് നിവിന്‍ പോളി

May 5, 2024 08:11 PM

#NivinPauly | മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിരേഷനായത് ഈ താരമാണ്: തുറന്നുപറഞ്ഞ് നിവിന്‍ പോളി

ഒരു ഷോര്‍ട്ട് ഫിലിമായിട്ട് ചെയ്താലോ എന്നായിരുന്നു പ്ലാന്‍. പക്ഷേ മമ്മൂക്ക ആ പ്രോജക്ടിനോട് അധികം ഇന്‍ട്രസ്റ്റ്...

Read More >>
#gkpallath | ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

May 5, 2024 04:49 PM

#gkpallath | ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

ധൂർത്തുപുത്രി, കുടുംബവിളക്ക് എന്നീ നാടകങ്ങള്‍...

Read More >>
#Laljose|ആ സിനിമയുടെ ലൊക്കേഷനില്‍ ഒരു പൊട്ടിന്റെ പേരില്‍ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ടു; ഒടുവില്‍ സംവിധായകനാണ് അന്ന് രക്ഷപ്പെടുത്തിയത് - ലാല്‍ജോസ്

May 5, 2024 04:32 PM

#Laljose|ആ സിനിമയുടെ ലൊക്കേഷനില്‍ ഒരു പൊട്ടിന്റെ പേരില്‍ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ടു; ഒടുവില്‍ സംവിധായകനാണ് അന്ന് രക്ഷപ്പെടുത്തിയത് - ലാല്‍ജോസ്

കണ്ടിന്യൂയിറ്റി നോക്കുക എന്ന ഒരു ജോലിയേ നിനക്കൊള്ളൂ, ആ ജോലി മര്യാദക്ക് ചെയ്തൂടെ എന്ന് അദ്ദേഹം...

Read More >>
#manjupillai |  അത് വിട്ടേക്കൂ, എനിക്ക് മാത്രം അവകാശപ്പെട്ടതാണ്; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള

May 5, 2024 12:15 PM

#manjupillai | അത് വിട്ടേക്കൂ, എനിക്ക് മാത്രം അവകാശപ്പെട്ടതാണ്; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള

സുജിത്ത് വാസുദേവാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 2020 മുതൽ വേർപിരിഞ്ഞ് താമസിക്കുകയാണെന്നും മാർച്ച് മാസത്തിൽ വിവാഹ മോചിതരായെന്നും സുജിത്...

Read More >>
#krishnachandran | വിവാഹത്തിന് മുമ്പ് പിരിയാമെന്ന് തീരുമാനിച്ചു; അംബികയെയും എന്നെയും കാണുന്നില്ലെന്ന് വാർത്ത; കൃഷ്ണചന്ദ്രൻ

May 5, 2024 12:01 PM

#krishnachandran | വിവാഹത്തിന് മുമ്പ് പിരിയാമെന്ന് തീരുമാനിച്ചു; അംബികയെയും എന്നെയും കാണുന്നില്ലെന്ന് വാർത്ത; കൃഷ്ണചന്ദ്രൻ

അന്ന് ​ഗോസിപ്പുകളുടെ സമയമാണ്. അതിന് മുമ്പ് അംബികയ്ക്കൊപ്പം അഭിനയിച്ചപ്പോഴും ​ഗോസിപ്പ്...

Read More >>
 #Naslen  |ഇത് അയാളുടെ കാലമല്ലേ..; നസ്ലെൻ നായകനായി മറ്റൊരു ചിത്രം കൂടി, സംവിധാനം അഭിനവ് സുന്ദർ നായക്

May 5, 2024 09:20 AM

#Naslen |ഇത് അയാളുടെ കാലമല്ലേ..; നസ്ലെൻ നായകനായി മറ്റൊരു ചിത്രം കൂടി, സംവിധാനം അഭിനവ് സുന്ദർ നായക്

എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം...

Read More >>
Top Stories