#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
Apr 24, 2024 10:22 PM | By Athira V

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടിയാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചെറിയ പ്രായത്തിലാണ് നടി അഭിനയത്തില്‍ ചുവടുറപ്പിക്കുന്നത്. 15 വയസുള്ളപ്പോള്‍ സിനിമയിലെത്തിയ സാനിയ ഇന്ന് മുന്‍നിരയിലേക്ക് വളര്‍ന്നു. നിലവില്‍ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി. 

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ ആണ്. നടിയുടെ വസ്ത്രധാരണമാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ ഒരു സൈബര്‍ ആക്രമണം നടിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് സാനിയ. അടുത്ത സുഹൃത്തുക്കളുടെ ഗോവയില്‍ വച്ചായിരുന്നു നടിയുടെ പിറന്നാളാഘോഷം. കൂട്ടുകാരുടെ കൂടെ കേക്ക് മുറിച്ചും മറ്റുമായി വളരെ ലളിതമായി എന്നാല്‍ ഗംഭീരമായ ജന്മദിന പാര്‍ട്ടിയാണ് നടത്തിയത്. ഇരുപ്പത്തിരണ്ടാം പിറന്നാളാണെന്ന് സൂചിപ്പിച്ച് ഈ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു.

സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരുമടക്കം ആയിരക്കണക്കിന് ആളുകളാണ് സാനിയയ്ക്ക് ആശംസ രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുന്നത്. എന്നാല്‍ അവിടെയും ഭൂരിഭാഗം കമന്റുകളും നടിയുടെ വസ്ത്രധാരണത്തെ പറ്റിയായിരുന്നു. ഇത്തവണ മത്സകന്യകയുടെ സ്റ്റൈലില്‍ വളരെ ഗ്ലാമറസായിട്ടുള്ള വസ്ത്രമാണ് പിറന്നാളിനുള്ള തീമായി നടി തിരഞ്ഞെടുത്തത്. 

ചുവപ്പു കലര്‍ന്ന മെറൂണ്‍ നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് നടി കാണപ്പെട്ടത്. എന്നാല്‍ ഇത് ചില സദാചാരവാദികള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. സാനിയയുടെ വസ്ത്രത്തെയും ശരീരത്തെയും മോശമാക്കി കൊണ്ടുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 

'പ്രായം കൂടും തോറും തുണിയുടെ അളവ് കുറഞ്ഞു വരുന്ന ഒരു മൊതല്‍, എന്തൊക്കെയാ ഈ കൊച്ചു ഗോവയില്‍ നടക്കുന്നത്. ബെര്‍ത്ത് ഡേ ആയിട്ട് നിനക്ക നല്ല ഒരു തുണിയും കുപ്പായവും മാറ്റികൂടെ? എന്ത് കോപ്പ് ആണ് നീ കാണിക്കുന്നത്.. എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയെ വിമര്‍ശിച്ച് കൊണ്ട് വരുന്നത്. 

എന്നാല്‍ നടിയെ പിന്തുണച്ച് കൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. ബെര്‍ത്ത് ഡേ പടക്കം പൊട്ടിച്ചു ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. ഇതിപ്പോ ആദ്യായിട്ടാ സദാചാരകുരു പൊട്ടിച്ച് ആഘോഷിക്കുന്നത് കാണുന്നത്. എഴുപതുകളില്‍ നിന്നും മലയാളികള്‍ ഇനിയും മുന്നോട്ട് വന്നിട്ടില്ലെന്ന് കമന്റ് ബോകസ് കണ്ടാല്‍ അറിയാം.. എന്നൊക്കെയാണ് നടിയെ പിന്തുണച്ച് കൊണ്ട് ആരാധകര്‍ പറയുന്നത്. 

ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെയാണ് സാനിയ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് മോഡലിങ്ങിലും അവിടുന്ന് അഭിനയത്തിലേക്കും കടന്നു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് തുടക്കം. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലെ നായികയായിട്ടുള്ള അരങ്ങേറ്റം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അവിടുന്നിങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു സാനിയയെ തേടി എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരനാണ് സാനിയയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. 


#netizens #reaction #actress #saniyaiyyappan #latest #photos #her #birthday

Next TV

Related Stories
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

Apr 30, 2025 09:06 PM

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

അടിനാശം വെള്ളപ്പൊക്കം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

Read More >>
'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

Apr 30, 2025 07:37 PM

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ...

Read More >>
Top Stories