---
title: "'മാനനഷ്ടത്തിന് കേസ് കൊടുക്കും, എന്നോട് എന്തിന് ഇത് ചെയ്യുന്നു...?'; സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളടക്കം ചോർത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നമെന്ന് രേണു സുധി"
english_title: "Renu Sudhi says legal action will be taken against those who leak subscription content"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348607/renu-sudhi-says-legal-action-will-be-taken-against-those-who-leak-subscription-content"
published_at: "2026-03-19T14:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbbfba9a9a8_Renu_Sudhi_says_legal_action_will_be_taken_against_those_who_leak_subscription_content.jpg"
keywords: []
---

# 'മാനനഷ്ടത്തിന് കേസ് കൊടുക്കും, എന്നോട് എന്തിന് ഇത് ചെയ്യുന്നു...?'; സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളടക്കം ചോർത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നമെന്ന് രേണു സുധി

> **Lead Summary:** ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി സോഷ്യൽ മീഡിയ താരം രേണു സുധി. സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി മാത്രമായി താൻ പങ്കുവെക്കുന്ന പ്രത്യേക ഉള്ളടക്കങ്ങൾ ചിലർ സ്‌ക്രീൻഷോട്ട് എടുത്തും റെക്കോർഡ് ചെയ്തും പരസ്യപ്പെടുത്തുന്നുവെന്നാണ് രേണുവിന്റെ പ്രധാന ആരോപണം.

## Article Content

ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി സോഷ്യൽ മീഡിയ താരം രേണു സുധി. സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി മാത്രമായി താൻ പങ്കുവെക്കുന്ന പ്രത്യേക ഉള്ളടക്കങ്ങൾ ചിലർ സ്‌ക്രീൻഷോട്ട് എടുത്തും റെക്കോർഡ് ചെയ്തും പരസ്യപ്പെടുത്തുന്നുവെന്നാണ് രേണുവിന്റെ പ്രധാന ആരോപണം.

ഇത്തരത്തിൽ ഉള്ളടക്കം ചോർത്തുന്നവർക്കും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് വ്ലോഗ് ചെയ്യുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പ് നൽകി. സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എന്നാൽ ചിലർ ഇത് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും രേണു സുധി വ്യക്തമാക്കി.

> “ഞാന്‍ പെയ്ഡ് സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള വിവരം നിങ്ങള്‍ക്ക് അറിയാം. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വലിയ വലിയ ആര്‍ട്ടിസ്റ്റുകളും സെലിബ്രിറ്റികളുമൊക്കെ ഇപ്പോള്‍ സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള കാര്യം നിങ്ങള്‍ക്ക് അറിയാം. തങ്ങളുടെ സബ്സ്ക്രൈവേഴ്സിനു വേണ്ടി അവര്‍ ചെയ്യുന്ന പോസ്റ്റുകളുടെയും റീലുകളുടെയുമൊക്കെ സ്ക്രീന്‍ ഷോട്ട് എടുത്ത് റിയാക്ഷന്‍ വീഡിയോ ചെയ്താല്‍ എങ്ങനെയിരിക്കും? വിവരമറിയും. ഇവര്‍ എന്തിനാണ് എന്നോട് ഇത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഇനിയും ചെയ്താല്‍ നിയമപരമായി ഞാന്‍ മുന്നോട്ട് പോകും. ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ”, ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ രേണു സുധി പറഞ്ഞു.

രേണു സുധിയുടെ വാക്കുകൾ

സബ്സ്ക്രിപ്ഷന്‍ ആരംഭിച്ച ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് തനിക്ക് ഒരു ലക്ഷത്തിലധികം രൂപ ലഭിച്ചതായി രേണു സുധി അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും നേരത്തേ ശ്രദ്ധേയയാണ് രേണു സുധി. ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് രേണു സുധിക്ക് വഴി തുറന്നതും ഈ പ്രശസ്തി തന്നെ. ബിഗ് ബോസില്‍ പങ്കെടുത്തതും രേണു സുധിക്ക് കരിയറില്‍ നേട്ടമാണ് ഉണ്ടാക്കിയത്. വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടന പരിപാടികളൊക്കെ ഷോയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം രേണുവിന് ലഭിച്ചിരുന്നു. ഉദ്ഘാടനങ്ങള്‍ക്ക് പുറമെ റീലുകളും മ്യൂസിക് വീഡിയോകളും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി തിരക്കിലാണ് രേണു സുധി. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷനും ആരംഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348607/renu-sudhi-says-legal-action-will-be-taken-against-those-who-leak-subscription-content)