---
title: "'തന്ത ഇട്ടിട്ട് പോയെന്ന് പറഞ്ഞവർ കേൾക്കാൻ'; മകളെ ആദ്യമായി കണ്ട് അംജു, അസ്‌ലയുടെ മറുപടി വൈറൽ"
english_title: "Anju and Asla's response to seeing their daughter for the first time goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348598/anju-and-aslas-response-to-seeing-their-daughter-for-the-first-time-goes-viral"
published_at: "2026-03-19T14:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbba80d295a_Anju_and_Aslas_response_to_seeing_their_daughter_for_the_first_time_goes_viral.jpg"
keywords: []
---

# 'തന്ത ഇട്ടിട്ട് പോയെന്ന് പറഞ്ഞവർ കേൾക്കാൻ'; മകളെ ആദ്യമായി കണ്ട് അംജു, അസ്‌ലയുടെ മറുപടി വൈറൽ

> **Lead Summary:** പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ അസ്‌ല മാർലി എന്ന ഹിലയുടെ പുതിയ വ്ലോഗ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിവാഹശേഷം ഭർത്താവ് അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്ന അസ്‌ല, പ്രസവത്തിനായാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ മകൾ ജനിച്ചതിന് പിന്നാലെ പങ്കുവെച്ച വീഡിയോകളിലൊന്നും അംജുവിനെ കാണാതിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇരുവരും വേർപിരിഞ്ഞോ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്കും അസ്‌ല മറുപടി നൽകിയിരുന്നു.

## Article Content

പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ അസ്‌ല മാർലി എന്ന ഹിലയുടെ പുതിയ വ്ലോഗ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിവാഹശേഷം ഭർത്താവ് അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്ന അസ്‌ല, പ്രസവത്തിനായാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ മകൾ ജനിച്ചതിന് പിന്നാലെ പങ്കുവെച്ച വീഡിയോകളിലൊന്നും അംജുവിനെ കാണാതിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇരുവരും വേർപിരിഞ്ഞോ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്കും അസ്‌ല മറുപടി നൽകിയിരുന്നു.

ഇപ്പോഴിതാ, എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് അസ്‌ലയെയും മകളെയും കാണാൻ അംജു നാട്ടിലെത്തിയിരിക്കുകയാണ്. വിദേശത്തെ ജോലിത്തിരക്കുകൾക്ക് ശേഷം അംജു എത്തുന്നതിന്റെയും മകളെ ആദ്യമായി നേരിട്ട് കാണുന്നതിന്റെയും വൈകാരിക നിമിഷങ്ങളാണ് പുതിയ വ്ലോഗിലുള്ളത്. നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് നേടുന്നത്.

''ആ കൊച്ച് വന്നപ്പോഴേക്കും തന്ത ഇട്ടിട്ട് പോയി, അത് കേട്ടപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ സങ്കടം വന്നത്. എന്നെയും അംജുക്കയെയും പറയുന്നത് പോലെയല്ലല്ലോ അത്. അവള്‍ ജനിച്ചതോടെ ഞങ്ങളുടെ ഭാഗ്യം തെളിഞ്ഞു എന്നാണ് അനുഭവം. ഡെലിവറിക്ക് ഒരാഴ്ച മുൻപാണ് അംജുക്ക ജോലി മാറിയത്. അഞ്ച് മാസമെടുത്തു സിഒഎസ് വരാന്‍. വിസ കിട്ടാനും വൈകി. അതാണ് അംജുക്കയുടെ വരവ് വൈകിയത്. വിസ അടിച്ചപ്പോള്‍ തന്നെ അംജുക്ക ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. എന്ന് വിസ കിട്ടിയാലും അപ്പോള്‍ ടിക്കറ്റ് എടുക്കും എന്ന് നേരത്തെ തീരുമാനിച്ചതാണ്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് സന്തോഷം തരുന്ന കാര്യമായിരിക്കും. അതാണ് ഞാന്‍ അംജുക്ക വരുന്നത് വ്‌ളോഗില്‍ കാണിക്കുന്നത്'', അസ്‍‍ല വീഡിയോയിൽ പറഞ്ഞു.

തങ്ങൾ ആദ്യമായി കണ്ടതും എയർപോർട്ടിൽ വെച്ചാണെന്നും ഇത്തവണ കാണാൻ പോകുമ്പോഴും ആദ്യം കാണുന്ന അതേ ഫീലാണെന്നും അസ്‍ല പറയുന്നുണ്ട്. അംജുവിന്റെ സഹോദരനും ഭാര്യയും, ഉമ്മയുമെല്ലാം അസ്‍ലക്കൊപ്പം അംജുവിനെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നു. റോസാപ്പൂക്കൾ നൽകിയാണ് അസ്‍ല അംജുവിനെ സ്വീകരിച്ചത്. അസ്‍ലയെ കണ്ടയുടൻ അംജു എടുത്തുയർത്തുന്നതും വീഡിയോയിൽ കാണാം. മകളെ അംജു എടുത്തപ്പോൾ അവൾ കരഞ്ഞില്ലെന്നും സാധാരണ പരിചയം ഇല്ലാത്തവർ എടുക്കുമ്പോൾ കരച്ചിൽ പതിവുള്ളതാണെന്നും അസ്‍ല പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348598/anju-and-aslas-response-to-seeing-their-daughter-for-the-first-time-goes-viral)